ചലച്ചിത്രം

വെയിൽ സിനിമയിൽ ഒന്നുമില്ലെന്ന് ഷെയിൻ നി​ഗം; മാപ്പുനല്‍കൂ എന്ന് നിർമാതാവിന്റെ പരിഹാസം

സമകാലിക മലയാളം ഡെസ്ക്

ഷെയിൻ നി​ഗം നായകനായി എത്തിയ വെയിൽ വലിയ വിവാദങ്ങൾക്ക് കാരണമായ ചിത്രമാണ്. ചിത്രത്തിന്റെ നിർമാതാവ് ജോബി ജോർജും ഷെയിൻ നി​ഗവും തമ്മിൽ വലിയ തർക്കങ്ങൾക്ക് കാരണമായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ വെയിലിനെ വിമർശനവുമായി ഷെയിൻ രം​ഗത്തെത്തിയിരുന്നു. ഇത് വൈറലായതിനു പിന്നാലെ താരത്തെ രൂക്ഷ ഭാഷയിൽ പരിഹസിച്ചിരിക്കുകയാണ് ജോബി ജോർജ്. 

തിയറ്ററിൽ ആളു കയറാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഷെയ്നിന്റെ പരാമർശം. വെയിൽ സിനിമയിൽ ഒന്നുമില്ലെന്നും പല സീനുകളിൽ വെളിച്ചം പോലുമില്ലെന്നുമാണ് താരം പറഞ്ഞത്. അങ്ങനെയുള്ള സിനിമകള്‍ക്ക് തിയേറ്ററുകളില്‍ ആളുകള്‍ വരുന്നത് തന്നെ അത്ഭുതമായിട്ടേ താന്‍ കാണുന്നതെന്നും ഷെയിൻ പറഞ്ഞു. ഷെയിനിന്റെ പുതിയ ചിത്രം 'ബര്‍മുഡ'യുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലായിരുന്നു നടന്റെ പരാമര്‍ശം. 

തുടർന്നാണ് മറുപടിയുമായി ജോബി ജോർജ് എത്തിയത്. 'മാപ്പുനല്‍കൂ മഹാമതേ മാപ്പുനല്‍കൂ ഗുണനിധേ..മാലകറ്റാന്‍ കനിഞ്ഞാലും ദയാവാരിധേ ...ഉദ്ധതനായ് വന്നോരെന്നില്‍ കത്തിനില്‍ക്കു മഹംബോധം...വര്‍ദ്ധിതമാം വീര്യത്താലെ ഭസ്മമാക്കി ഭവാന്‍' - നിർമാതാവ് കുറിച്ചു. 

നവാ​ഗതനായ ശരത് മേനോനാണ് വെയിലിന്റെ സംവിധാനം. ചിത്രവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് ജോബി ജോര്‍ജും ഷെയിനും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വെയില്‍ ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റൊരു ചിത്രത്തിനായി ഷെയിന്‍ മുടി വെട്ടിയത് തന്റെ സിനിമയുടെ ചിത്രീകരണം മുടക്കാനാണെന്ന് ജോബി പരാതി നല്‍കിയിരുന്നു. തുടർന്ന് നിര്‍മ്മാതാവിന് എതിരെ ഷെയിനും രം​ഗത്തെത്തി. നിര്‍മ്മാതാക്കളുടെ സംഘടനയും സിനിമാ സംഘടനയായ 'അമ്മ'യും ഇടപെട്ടാണ് തുടർന്ന് പ്രശ്നങ്ങൾ പരിഹരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്