ചലച്ചിത്രം

മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം ഓണം മേളയൊരുക്കി സരിത ജയസൂര്യ; നാളെ അവസാനിക്കും 

സമകാലിക മലയാളം ഡെസ്ക്

മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം ഡിസൈനർ വസ്ത്രങ്ങളുടെ പ്രദർശന വിപണന മേളയുമായി പ്രമുഖ ഡിസൈനറും നടൻ ജയസൂര്യയുടെ ഭാര്യയുമായ സരിത ജയസൂര്യ വീണ്ടുമെത്തി. കണ്ണൂർ മലബാർ റെസിഡൻയിലാണു പ്രദർശനം. അപൂർവ ഓണം ഫെസ്റ്റിവൽ കലക്‌ഷനുകളാണ് മേളയുടെ ഹൈലൈറ്റ്. 

സരിത ജയസൂര്യയുടെ ഡിസൈനർ സ്റ്റുഡിയോയിൽ രൂപകൽപന ചെയ്ത കസവുസാരികളും ഡിസൈനർ ബ്ലൗസുകളും ലഹംഗകളും പരുഷന്മാർക്കുള്ള കുർത്തകളുമടക്കമാണ് മേളയിലുള്ളത്. സിഗ്നേച്ചർ സാരികളിൽ സെമി സിൽക്, ഓർഗൻസ, കോട്ട, അജ്റക്, ലിനൻ തുടങ്ങിയവയുമുണ്ട്. പലാസോ, കുർത്തികൾ, സൽവാർ മെറ്റീരിയലുകൾ, ഹാൻഡ് വർക്ക്ഡ് ബ്ലൗസ് എന്നിവയും വാങ്ങാം. ജയസൂര്യയും സരിതയും മറ്റു കുടുംബാംഗങ്ങളും ചേർന്നാണ് മേളയുടെ ഉദ്ഘാടനം നടത്തിയത്. 

സരിതയുടെ സഹോദരി ശരണ്യ മേനോന്റെ ആർട്ട്സി സോൾ ബ്രാൻഡിലുള്ള ആഭരണങ്ങളും ആർട്ട് വർക്കുകളും പ്രദർശനത്തിലുണ്ട്. വിവിധ ഡിസൈനുകളിലുള്ള കമ്മലുകൾ, മാലകൾ, ഓർണമെന്റൽ ക്ലച്ചസ്, ബാഗുകൾ, മോതിരങ്ങൾ, റെസിനിൽ നിർമിച്ച ആഭരണങ്ങൾ എന്നിവയാണുള്ളത്. പ്രദർശനം നാളെ സമാപിക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം