ചലച്ചിത്രം

അച്ഛനും ചേട്ടനുമൊപ്പമുള്ള ചിത്രത്തിന് മോശം കമന്റ്; മുഖത്തു നോക്കി പറയാൻ ധൈര്യമുണ്ടോ എന്ന് മാളവിക ജയറാം

സമകാലിക മലയാളം ഡെസ്ക്

ഭിനയ രം​ഗത്തേക്ക് എത്തിയിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക. സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് പോസ്റ്റിന് താഴെ വന്ന കമന്റിന് മാളവിക നൽകിയ മറുപടിയാണ്. 

കുറച്ചുനാളുകൾക്കു മുൻപാണ് അച്ഛൻ ജയറാമിനും സഹോദരൻ കാളിദാസിനുമൊപ്പമുള്ള പഴയ കാല ചിത്രം മാളവിക പങ്കുവച്ചത്. ജയറാമിന്റെ പുറത്തുകേറി ആന കളിക്കുന്ന കാളിദാസിനേയും മാളവികയേയുമാണ് ചിത്രത്തിൽ കാണുന്നത്. ഈ ചിത്രത്തിന് താഴെയാണ് മോശം കമന്റുമായി ഒരാൾ എത്തിയത്. ഇതേ വസ്‍ത്രത്തില്‍ ചിത്രം റിക്രിയേറ്റ് ചെയ്‍ത് കാണാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു കമന്റ്. ഉടനെ മറുപടിയുമായി മാളവിക രം​ഗത്തെത്തി. 

ഒരു കള്ളപ്പേരിന് പിന്നില്‍ ഒളിച്ചിരുന്ന് അനുചിതമായ അല്ലെങ്കിൽ അസ്വസ്‍തപ്പെടുത്തുന്ന കമന്റുകള്‍ പറയാൻ എളുപ്പമാണ്. എന്നാല്‍ ഐഡന്റിറ്റി വെളിപ്പെടുത്തി ഇതെന്റെ മുഖത്ത് നോക്കി പറയാൻ ധൈര്യപ്പെടുമോ എന്നാണ് മാളവിക ചോദിച്ചത്. എന്തായാലും  മാളവികയുടെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇതിന്റെ സ്‍ക്രീൻ ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.

അടുത്തിടെയാണ് മാളവിക കാമറയ്ക്കു മുന്നിലേക്ക് അരങ്ങേറ്റം കുറിച്ചത്.  'മായം സെയ്‍തായ് പൂവെ' എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്. അശോക് ശെല്‍വന്റെ നായികയായിട്ടാണ് വീഡിയോയില്‍ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് 'മായം സെയ്‍തായ് പൂവെ' പാട്ടിന്റെ സംഗീത സംവിധായകൻ. ഇപ്പോൾ ലണ്ടനിൽ അവധി ആഘോഷത്തിലാണ് താരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ