ചലച്ചിത്രം

'ഹി​ഗ്വിറ്റ'യെ മലയാളികൾ അറി‍ഞ്ഞത് എന്‍എസ് മാധവനിലൂടെ, അതേ പേരിൽ സിനിമ ഇറക്കുന്നത് അനീതി'; സർക്കാർ ഇടപെടണമെന്ന് സച്ചിദാനന്ദൻ

സമകാലിക മലയാളം ഡെസ്ക്

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ ചിത്രത്തിന് ഹി​ഗ്വിറ്റ എന്ന പേര് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദം കനക്കുകയാണ്. തന്റെ കഥയുടെ അതേ പേരിൽ സിനിമ ഇറക്കുന്നതിൽ അതൃപ്തി അറിയിച്ച് എൻഎസ് മാധവൻ രം​ഗത്തെത്തിയിരുന്നത്. ഇപ്പോൾ വിഷയത്തിൽ മാധവനെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദൻ. 'ഹിഗ്വിറ്റ' എന്ന പേരിൽ സിനിമ വരുന്നത് നീതികേടാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഹിഗ്വിറ്റ എന്നത് മലയാളി വായനക്കാരെങ്കിലും അറിയുന്നത് എന്‍ എസ് മാധവന്റെ കഥയിലൂടെയാണ്. 'ഹിഗ്വിറ്റ' എന്ന പേരിൽ സിനിമ വരുന്നത് നീതികേടാണ്. എൻ എസ് മാധവന്റെ കഥയാവും സിനിമ എന്ന് പലരും ധരിക്കും. അത് സിനിമക്കാരന്റെ കബളിക്കലുണ്ടെന്ന് കരുതുന്നു. സിനിമ ഇറങ്ങുന്നതിൽ അനീതിയുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

എന്‍എസ് മാധവനു പിന്തുണയുമായി എഴുത്തുകാരന്‍ മനോജ് കുറൂരും രം​ഗത്തെത്തിയിരുന്നു. ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്കു തലക്കെട്ടാക്കുന്നതില്‍ എന്‍എസ് മാധവന്‍ പ്രകടിപ്പിച്ച ആശങ്ക ന്യായമാണെന്നാണ് മനോജ് കുറൂര്‍ ഫെയ്‌സ്ബുക്ക് കുറിച്ചത്. സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഹിഗ്വിറ്റ'. ഹേമന്ത് ജി.നായർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതോടെയാണ് വിഷയം ചർച്ചയായത്.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!