ചലച്ചിത്രം

കോക്പിറ്റിൽ കയറാൻ ശ്രമം; ഷൈൻ ടോം ചാക്കോയെ എയർ ഇന്ത്യ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു, കസ്റ്റഡിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; നടൻ ഷൈൻ ടോം ചാക്കോയെ എയർ ഇന്ത്യ വിമാനത്താവളത്തിൽ നിന്ന് ഇറക്കിവിട്ടതായി റിപ്പോർട്ട്. വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് അധികൃതർ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടത്. ഇപ്പോൾ ദുബായ് എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥരുടെ കസ്റ്റഡിയിലാണ് താരം. ചോദ്യം ചെയ്തു വരികയാണ്. 

ഇന്ന് ഉച്ചയ്ക്ക് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഷൈൻ ടോം ചാക്കോ. യാത്രയ്ക്കായി വിമാനത്തിൽ കയറിയ താരം കോക്പിറ്റിലേക്ക് അധിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കോക്പിറ്റിൽ കയറാൻ ആവില്ലെന്നും സീറ്റിൽ പോയി ഇരിക്കണമെന്നും വിമാനത്തിലെ ജീവനക്കാർ താരത്തോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതെ ഇരുന്നതോടെയാണ് വിമാനത്തിൽ നിന്ന് പുറത്താക്കിയത്. വിമാനം കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് ദുബായ് എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ താരത്തെ കസ്റ്റഡിയിലെടുത്തത്. തമാശയ്ക്കുവേണ്ടി ചെയ്തതാണെന്ന് താരം എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർക്ക് മൊഴി നൽകിയതായാണ് പുറത്തുവരുന്ന വിവരം. 

പുതിയ ചിത്രം ഭാരത് സർക്കസിന്റെ പ്രമോഷന്റെ ഭാ​ഗമായാണ് കഴിഞ്ഞ ദിവസം താരം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം ദുബായിൽ എത്തിയത്. ദുബായിൽ വച്ച് വാർത്താസമ്മേളനവും നടത്തിയിരുന്നു. പരിപാടി കഴിഞ്ഞ് സംവിധായകനും മറ്റ് അഭിനേതാക്കളും ഉൾപ്പടെയുള്ളവർ ഇന്നലെ തന്നെ കേരളത്തിലേക്ക് തിരിച്ചിരുന്നു. എന്നാൽ ഷൈൻ യാത്ര ഇന്നത്തേക്ക് ആക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം