ചലച്ചിത്രം

മന്ത്രി രഹസ്യം പരസ്യമാക്കി; 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' സിനിമയാകുന്നു; സംവിധാനം രഞ്ജിത്ത്

സമകാലിക മലയാളം ഡെസ്ക്


 
എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' സിനിമയാകുന്നു. രാജ്യാന്തര ചലച്ചിത്ര മേളയില്‍  വച്ചായിരുന്നു പ്രഖ്യാപനം. സാംസ്‌കാരിക മന്ത്രി വിഎന്‍ വാസവനാണ് ഇക്കാര്യം അറിയിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

തീര്‍ത്തും അപ്രതീക്ഷിതമായാണ് മന്ത്രിയുടെ പ്രഖ്യാപനമെന്ന് ര്ഞ്ജിത് പറഞ്ഞു. ഇക്കാര്യം മന്ത്രിയോട് പറഞ്ഞ രഹസ്യമായിരുന്നെന്നും  ഇത്രയും വലിയ വേദിയില്‍ പ്രഖ്യാപിച്ചതിനാല്‍ തന്നെ മികച്ച സിനിമയാകേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു .

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ സിനിമയകുന്നതിലെ സന്തോഷം എം മുകുന്ദനും വേദിയില്‍ പങ്കുവെച്ചു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ അതിഥിയായെത്തണമെന്ന് രഞ്ജിത്ത് പറഞ്ഞെങ്കിലും ഗ്ലാമര്‍ വേദിയിലേക്ക് വരണമോ എന്ന ആശങ്കയുണ്ടായിരുന്നു . എന്നാല്‍ മയ്യഴിപ്പുഴ സിനിമയാകുന്നു എന്ന വാര്‍ത്തയുമായി തിരിച്ചുപോകുമ്പോള്‍ ഇവിടെ വന്നതില്‍ സന്തോഷം തോന്നുന്നു എന്നതായിരുന്നു മുകുന്ദന്റെ പ്രതികരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം, വീണ്ടും കളത്തിലിറങ്ങാന്‍ കെജരിവാള്‍; റോഡ് ഷോ- വീഡിയോ

കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ ഏഴ് ഇന്ത്യൻ ഇൻഫ്ലുവൻസർമാർ

ഭാര്യയ്ക്ക് നേരെ 'ഐസ്ക്രീം' ആസിഡ് ആക്രമണം, ​ഗുരുതരമായി പൊള്ളലേറ്റ മകൻ ആശുപത്രിയിൽ; സംഭവം ഇങ്ങനെ

ദേശീയ സാങ്കേതികവിദ്യ ദിനം, പൊഖ്‌റാനിലെ അണുബോംബ് പരീക്ഷണത്തിന്റെ പ്രാധാന്യമെന്ത്?, അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങള്‍

ഇതെന്താ കണ്ടം ക്രിക്കറ്റോ?; ഇങ്ങനെയൊരു റണ്‍ ഔട്ട് ചാന്‍സ്!ചിരി പടര്‍ത്തി വിഡിയോ