ചലച്ചിത്രം

മൽഹാറിനെ ചേർത്തു പിടിച്ച് കമൽഹാസൻ; എന്തൊരു മനുഷ്യനാണെന്ന് ശബരിനാഥൻ; വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാലോകത്തെ സൂപ്പർതാരമാണ് കമൽഹാസൻ. കേരളത്തോടും മലയാള സിനിമയോടും കമൽഹാസന് ഏറെ സ്പെഷ്യലാണ്. അതിനാൽ തന്നെ കേരളത്തിലെ പൊതു പരിപാടികളിൽ പങ്കെടുക്കാൻ അദ്ദേഹമെത്താറുണ്ട്. കഴിഞ്ഞ ദിവസം അനശ്വരനടനായ എം ജി സോമന്റെ പേരിലുള്ള ഫൌണ്ടേഷന്റെ ഉദ്ഘാടനത്തിന് തിരുവല്ലയിൽ അദ്ദേഹം എത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അവിടെനിന്നുള്ള താരത്തിന്റെ ഒരു വിഡിയോ ആണ്. 

കോൺ​ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥന്റേയും പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യരുടേയും മകൻ മൽഹാറിനൊപ്പമുള്ള കമൽഹാസന്റെ വിഡിയോ ആണ് ആരാധകരുടെ മനം കവരുന്നത്. വേദിയിൽ ചടങ്ങുകൾ പുരോ​ഗമിക്കുന്നത് വീക്ഷിക്കുകയായിരുന്ന ഉലകനായകന്റെ അടുത്തേക്ക് എത്തി അദ്ദേഹത്തിനടുത്ത് കയറിയിരിക്കുകയാണ്. മൽഹാറിനെ തന്നോട് ചേർത്തിരുത്തുന്ന കൽഹാസനേയും വിഡിയോയിൽ കാണാം. 

വെറുതെയാണോ കമലഹാസന് കാന്തശക്തിയും മാസ്മരികതയുമുണ്ടെന്ന് എല്ലാവരും പറയുന്നത്. അനശ്വരനടനായ എം ജി സോമന്റെ പേരിലുള്ള ഫൌണ്ടേഷന്റെ ഉദ്ഘാടനത്തിന് തിരുവല്ലയിൽ അദ്ദേഹം എത്തിയിരുന്നു.ചടങ്ങിൽ ഒരു പ്രേക്ഷകനായി എത്തിയ മൽഹാർ അദ്ദേഹം ആരാണെന്ന് പോലും അറിയാതെ അരികിൽ എത്തിയപ്പോൾ കുഞ്ഞിനെ സ്നേഹത്തോടെ കമൽ ചേർത്തുനിർത്തി. എന്നിട്ട്  രണ്ടുപേരും കിടിലം കമ്പനി. What a man!- എന്ന അടിക്കുറിപ്പിലാണ് ശബരീനാഥ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. മൽഹാറിൽ ഒരു രാഷ്ട്രീയക്കാരനെ കാണുന്നുണ്ടെന്നായിരുന്നു റോജി എം ജോണിന്റെ കമന്റ്. ഇഷ്ടപ്പെട്ടുവെന്ന് ഷാഫി പറമ്പിലും കുറിച്ചു. ഇത് കൈവിട്ട് മോനേ ചെക്കൻ ഉടനെ സിനിമ നടനാവും- എന്നായിരുന്നു ഒരാളുടെ കമന്റ്. മൽഹാർ ഈയിടെയായി കമൽഹാസനേക്കാൾ വലിയ താരമാണെന്നാണ് മറ്റൊരാൾ കുറിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്