ചലച്ചിത്രം

'ഞാൻ മരിച്ചിട്ടില്ല'; വ്യാജ മരണ വാർത്ത പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി മിയ ഖലീഫ

സമകാലിക മലയാളം ഡെസ്ക്

മുൻ പോൺ താരം മിയ ഖലീഫ മരിച്ചെന്ന വാർത്ത വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി താരം തന്നെ രം​ഗത്തെത്തി. മിയ ഖലീഫയുടെ ഓർമയിൽ എന്ന ക്യാപ്ഷനിൽ താരത്തിന്റെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട  ഒരു പോസ്റ്റാണ് പിന്നാലെയാണ് വ്യാജവാർത്ത വൈറലായത്. പലരും താരത്തിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ‘ഞാൻ മരിച്ചിട്ടില്ല’ എന്ന് ഒരു മീം പങ്കുവച്ച് താരം തന്നെ രം​ഗത്തെത്തിയത്. 

താരത്തിന്റെ ഫേസ്ബുക്ക് പേജിൽ മിയ മരിച്ചെന്നാണ് കാണിക്കുന്നത്. പ്രിയ താരത്തിന്റെ ഓർമ്മകൾക്കായി ഈ പ്രൊഫൈൽ സന്ദർശിക്കാം എന്നാണ് പേജിലെ സന്ദേശം. 42 ലക്ഷത്തോളം ആരാധകരുള്ളതാണ് മിയയുടെ ഫേസ്ബുക്ക് പേജ്. താരത്തിന്റെ ചിത്രങ്ങളും മുൻ പോസ്റ്റുകളുമൊന്നും പേജിൽ ലഭ്യമല്ല. 

മിയ മരിച്ചു എന്ന രീതിയിൽ ആദ്യമായല്ല വാർത്തകൾ പ്രചരിക്കുന്നത്. 2020 ജൂണിലും സമാനമായ പ്രചാരണങ്ങൾ നടന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

സി​ഗരറ്റും വലിച്ച് അച്ഛൻ പിന്നിൽ, സ്കൂട്ടർ ഓടിച്ചത് 13കാരൻ; ഒന്നും അറിയാത്ത വാഹന ഉടമയ്ക്കും കിട്ടി എട്ടിന്റെ പണി!

ശബരിമല നട ഇന്ന് തുറക്കും; പ്രതിഷ്ഠാ ദിനം 19ന്

നടന്‍ എം സി ചാക്കോ അന്തരിച്ചു

ദളിതനായ 17കാരന്‍റെ മുടി വെട്ടാൻ വിസമ്മതിച്ചു; ബാർബർ ഷോപ്പ് ഉടമയും മകനും അറസ്റ്റിൽ