ചലച്ചിത്രം

മഞ്ജു വാര്യരുടെ കൊറിയോ​ഗ്രാഫറായി പ്രഭുദേവ, സ്വപ്നം യാഥാർത്ഥ്യമായെന്ന് താരം

സമകാലിക മലയാളം ഡെസ്ക്

ഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തുന്ന ആയിഷയുടെ ഷൂട്ടിങ് യുഎഇയിൽ പുരോ​ഗമിക്കുകയാണ്. ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് നടനും ഡാൻസറുമായ പ്രഭുദേവ. മഞ്ജു വാര്യർ തന്നെയാണ് സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. സ്വപ്നം യാഥാർത്ഥ്യമായി എന്നാണ് താരം കുറിച്ചത്. പ്രഭുദേവയ്ക്കൊപ്പമുള്ള ചിത്രവും മഞ്ജു പങ്കുവച്ചു. 

 നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ

എം. ജയചന്ദ്രൻ ഈണം പകർന്ന ​ഗാനത്തിനാണ് പ്രഭുദേവ നൃത്തച്ചുവടുകൾ ഒരുക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രഭുദേവ ഒരു മലയാള ചിത്രത്തിനായി നൃത്തസംവിധാനം നിർവഹിക്കുന്നത്. മലയാളത്തിലും അറബിയിലുമായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നവാ​ഗതനായ ആമിർ പള്ളിക്കലാണ്. ആഷിഫ് കക്കോടിയാണ് രചന. 

ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയയാണ് ചിത്രം നിർമിക്കുന്നത്.  ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളിൽ ഷംസുദ്ദീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം , അനീഷ് പി.ബി എന്നിവരാണ് സഹനിർമാതാക്കൾ.   ഛായാഗ്രഹണം വിഷ്ണു ശർമ നിർവഹിക്കുന്നു. എഡിറ്റർ അപ്പു എൻ. ഭട്ടതിരി, കലാസംവിധാനം മോഹൻദാസ്. യുഎഇയ്ക്ക് പുറമെ ഡൽഹി, ബോംബെ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഇന്ത്യയിലെ ചിത്രീകരണം നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല