ചലച്ചിത്രം

38.5 കോടിയുടെ ഈ സ്വത്തിന്റെ ഉടമ ഇനി ശിൽപ ഷെട്ടി, അഞ്ച് ഫ്ലാറ്റുകള്‍ ഭാര്യയുടെ പേരിലേക്ക് മാറ്റി രാജ് കുന്ദ്ര

സമകാലിക മലയാളം ഡെസ്ക്

ന്റെ പേരിലുണ്ടായിരുന്ന 38.5 കോടിയുടെ പ്രോപ്പര്‍ട്ടി ഭാര്യ ശില്‍പ ഷെട്ടിയുടെ പേരിലേക്ക് മാറ്റി വ്യവസായി രാജ് കുന്ദ്ര. ജുഹുവിലെ ഓഷന്‍ വ്യൂ എന്ന പേരിലുള്ള ബില്‍ഡിങ്ങിലെ അഞ്ച് ഫ്ലാറ്റുകള്‍ ശില്‍പയുടെ പേരിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 5996 സ്‌ക്വയര്‍ ഫീറ്റിലുള്ളതാണ് പ്രോപ്പര്‍ട്ടി. 

സ്റ്റാംപ് ഡ്യൂട്ടി മാത്രം 1.92 കോടി

നിലവില്‍ ഇവരുടെ വീട്ട് അഡ്രസായി കാണിക്കുന്നത് ഈ പ്രോപ്പര്‍ട്ടികളാണ്. 2022 ജനുവരി 24നാണ് കൈമാറ്റം നടന്നിരിക്കുന്നത്. രജിസ്‌ട്രേഷനുള്ള സ്റ്റാംപ് ഡ്യൂട്ടിയായി 1.92 കോടി രൂപ ചെലവായെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

രാജ്കുന്ദ്രയുടെ അറസ്റ്റ്

കഴിഞ്ഞ വര്‍ഷമാണ് അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലാവുന്നത്. സംഭവം നടന്ന് ആറ് മാസങ്ങള്‍ക്ക് ഇപ്പുറമാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. 

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹംഗാമ 2ലാണ് ശില്‍പ ഷെട്ടി അവസാനമായി അഭിനയിച്ചത്. ടെലിവിഷന്‍ രംഗത്തും താരം സജീവമാണ്. ഇന്ത്യാസ് ഡോട് ടാലന്റ് പരിപാടിയുടെ വിധികര്‍ത്താക്കളില്‍ ഒരാളാണ് താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി സൂപ്പര്‍ ഏജന്‍സിയല്ല; പരിമിതികളുണ്ടെന്നു ഹൈക്കോടതി

വിവാഹം മുടങ്ങി; 16കാരിയെ കഴുത്തറുത്തു കൊന്ന യുവാവ് മരിച്ച നിലയിൽ

'എന്റെ കരിയറിനെ മോശമായി ബാധിക്കും'; വഴക്ക് സിനിമയുടെ റിലീസ് ടൊവിനോ മുടക്കി: ആരോപണം

വര്‍ക്കല ക്ലിഫില്‍ രണ്ടു വലിയ ഗര്‍ത്തങ്ങള്‍; നികത്തിയത് ഒരു ലോഡ് മണല്‍ കൊണ്ട്, ആശങ്ക

കുതിപ്പിന് സുല്ലിട്ട് സ്വര്‍ണവില; 54,000ല്‍ താഴെ