ചലച്ചിത്രം

'നിന്നോട് എനിക്കുള്ളത് പ്രണയമല്ല, ഭ്രാന്താണ്'; 20ാം വർഷത്തിൽ റിതേഷും ജെനീലിയയും

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ക്യൂട്ട് കപ്പിൾസാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. ഇരുവരും ഒന്നിച്ചുള്ള രസകരമായ വിഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിനത്തെക്കുറിച്ചുള്ള ഓർമ പങ്കുവച്ചിരിക്കുകയാണ് താരങ്ങൾ. പ്രണയത്തിലായിട്ട് 20 വർഷം പൂർത്തിയാക്കിയതിനെക്കുറിച്ചാണ് റിതേഷിന്റെ പോസ്റ്റ്. 

പോസ്റ്റുമായി റിതേഷ്

ജനീലയ്ക്കൊപ്പമുള്ള ആദ്യ സിനിമ തുജേ മേരി കസം എന്ന ചിത്രത്തിൽ നിന്നുള്ള സ്റ്റില്ലിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. 20 വർഷങ്ങൾക്കു മുൻപ് ഇന്നാണ് ഇത് തുടങ്ങിയത്. എന്നാണ് താരം കുറിച്ചത്. ജനീലിയയോടുള്ള പ്രണയത്തെക്കുറിച്ചും റിതേഷ് വാചാലനായി. നിന്നോട് എനിക്കുള്ളത് പ്രണയമല്ല ഭ്രാന്താണ് എന്നാണ് താരം പറയുന്നത്. ജനീലിയയ്ക്കൊപ്പമുള്ള സെൽഫിയും പങ്കുവച്ചിട്ടുണ്ട്. 

ആശംസകളുമായി താരങ്ങൾ

അതിനു പിന്നാലെ മറുപടിയുമായി ജനീലിയയും എത്തി. നിനക്കൊപ്പമുള്ള ഓരോ വർഷവും കഴിയുമ്പോൾ ഈ ഭ്രാന്ത് പ്രണയമാണെന്ന് ഞാൻ തിരിച്ചറിയുന്നു എന്നായിരുന്ന ജനീലിയയുടെ വാക്കുകൾ. താരദമ്പതികൾക്ക് ആശംസകളുമായി നിരവധി താരങ്ങളാണ് എത്തുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് 2012 ഫെബ്രുവരി മൂന്നിനാണ് ഇരുവരും വിവാഹിതരാവുന്നത്. പത്താം വിവാഹ വാര്‍ഷികം അടുത്തിടെയാണ് ഇരുവരും ആഘോഷിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

ഇരട്ടയാറിലെ പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറുക്കിയ ബെല്‍റ്റ് അച്ഛന്റേത്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്

കൂടിയും കുറഞ്ഞും സ്വര്‍ണവില; 53,500ന് മുകളില്‍

ഡല്‍ഹിയുടെ ജയം ആഘോഷിച്ചത് രാജസ്ഥാന്‍; സഞ്ജുവും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും