ചലച്ചിത്രം

ആര്‍ആര്‍ആര്‍ ഏഴിന് തീയേറ്ററുകളില്‍ എത്തില്ല; റിലീസ് മാറ്റി

സമകാലിക മലയാളം ഡെസ്ക്

സ്എസ് രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രം 'ആര്‍ആര്‍ആര്‍' റിലീസ് മാറ്റി. ജനുവരി ഏഴിനാണ് ചിത്രത്തിന്റെ തീയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഒമൈക്രോണ്‍ വകഭേദമടക്കം രാജ്യത്ത് കോവിഡ് ഭീഷണി വര്‍ധിക്കുകയും പലയിടത്തും തിയേറ്ററുകള്‍ അടയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. പുതിയ റിലീസ് തിയതി അറിയിച്ചിട്ടില്ല. 

ഇത് രണ്ടാമത്തെ തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റുന്നത്. ഒക്ടോബര്‍ 13നാണ് പ്രദര്‍ശനത്തിനെത്തുമെന്ന് ആദ്യം അറിയിച്ചിരുന്നത്. കോവിഡ് ഭീതി മാറാതിരുന്നതിനാല്‍, റിലീസ് ജനുവരിയിലേക്ക് മാറ്റി. പ്രൊമോഷന്‍ പരിപാടികളുമായി സംവിധായകനും താരങ്ങളും കേരളത്തിലടക്കം പര്യടനം നടത്തുന്നതിനിടെയാണ് റിലീസ് തീയതി മാറ്റിയത് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 

ബാഹുബലി സീരീസിന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രത്തില്‍, രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ആലിയ ബട്ട് തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ അഭിനയിച്ചിരിക്കുന്നത്. അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്