ചലച്ചിത്രം

ആരോ​ഗ്യനില മോശമായി, നടൻ സത്യരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; കോവിഡ് ബാധിതനായ നടൻ സത്യരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപാണ് താരത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു താരം. എന്നാൽ ഇന്നലെ രാത്രിയിൽ ആരോ​ഗ്യനില മോശമായതോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

താരത്തിന്റെ നിലവിലെ ആരോ​ഗ്യനിലയെക്കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല. കോവിഡ് ലക്ഷണങ്ങൾ മൂർച്ഛിച്ചതിനെതുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കോവിഡ് ബാധിതനായ വിവരം പുറത്തുവന്നതോടെ നിരവധി ആരാധകരാണ് പ്രിയതാരത്തിന് രോോ​ഗമുക്തി നേർന്നുകൊണ്ട് രം​ഗത്തെത്തുന്നത്. 

സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് കോവിഡ് ബാധിതരാകുന്നത്. സംവിധായകൻ പ്രിയദർശൻ ഇന്നലെയാണ് കോവിഡ് പോസിറ്റീവായത്. ഇപ്പോൾ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. കോവിഡ് ബാധിച്ചതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ച് തൃഷയും വ്യക്തമാക്കിയിരുന്നു. മഹേഷ് ബാബു, സ്വര ഭാസ്കർ തുടങ്ങിയ നിരവധി താരങ്ങൾക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വിമര്‍ശനങ്ങള്‍ക്കു സ്വാഗതം, ഒരാള്‍ക്കും ഒരു പ്രത്യേക പരിഗണനയും ഇല്ല'

ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു; ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു

'ഡോക്ടര്‍ മാപ്പുപറഞ്ഞു; ഇനി ഒരു കുട്ടിക്കും ഈ ഗതിവരരുത്; നിയമനടപടിയുമായി മുന്നോട്ടുപോകും'

സുനില്‍ ഛേത്രി; ഫുട്‌ബോളിലെ 'ഇന്ത്യന്‍ ഹൃദയ താളം'

കാറിനുള്ളില്‍ കുട്ടിയെ മറന്നുവെച്ച് കല്യാണത്തിന് പോയി, മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം