ചലച്ചിത്രം

ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ...? 'ഇരയ്‌ക്കൊപ്പം തന്നെയാണ്'; വിശദീകരണവുമായി സാന്ദ്ര തോമസ് 

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയെ പിടിച്ചുകുലുക്കിയ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള സംഭവവികാസങ്ങളാണ് രണ്ട് ദിവസമായി വാർത്തകളിൽ നിറയുന്നത്. അഞ്ച് വർഷത്തെ അതിജീവനത്തെക്കുറിച്ച് തുറന്നു പറഞ്ഞ നടിക്ക് പിന്തുണയുമായി നിരവധി ആളുകളാണ് രം​ഗത്തെത്തിയത്. ഇക്കൂട്ടത്തിൽ നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസും നടിക്ക് പിന്തുണ അറിയിച്ചു. എന്നാൽ സാന്ദ്രയുടെ ഒരു മുൻപോസ്റ്റ് ഏറെ വിമർശനം നേടിയിരുന്നു. 

കേസിലെ പ്രതിയായ നടൻ ദിലീപും കുടുംബവും ഒന്നിച്ച മാസികയുടെ കവർ ചിത്രത്തിന് നേരെ ഉയർന്ന വിമർശനങ്ങളിൽ എതിർപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ള സാന്ദ്രയുടെ വാക്കുകളാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. ഈ വിഷയത്തിൽ സാന്ദ്രയ്ക്ക് രണ്ട് നിലപാടാണെന്ന തരത്തിലായിരുന്നു ആരോപണങ്ങൾ. ഇതിന് മറുപടി നൽകിയിരിക്കുകയാണ് സാന്ദ്ര ഇപ്പോൾ.  

സാന്ദ്രയുടെ വിശദീകരണ കുറിപ്പ്

ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ...?
ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകൾക്കുള്ള മറുപടി ഓരോരുത്തർക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ്
ഈ പോസ്റ്റിടുന്നത് .
ഈയൊരു ചോദ്യംതന്നെ അപ്രസക്തമാണ് . തീർച്ചയായും ഇരക്കൊപ്പംതന്നെ. എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാൻ നിങ്ങളിൽ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കിൽ നമ്മുടെ തങ്കകൊല്സിന്റെ പ്രായമുള്ള
ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തിൽ വളർന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോൾ ചിന്തിച്ചുള്ളു . 
ആരെയെങ്കിലും വെള്ളപൂശാനോ
ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ്‌ . രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും...?
ആദ്യം വന്ന കുറച്ചു കമന്റ്സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത് .
ബാക്കിയുള്ളവർ അത് പിന്തുടർന്നു 
തങ്കക്കൊൽസിന് സുഖമില്ലാതെ ഇരുന്നതിനാൽ കമന്റുകൾക്ക്‌ കൃത്യമായി reply ചെയ്യാൻ പറ്റിയില്ല. അപ്പോഴേക്കും പോസ്റ്റിന്റെ ഉദ്ദേശം വേറെ വഴിക്ക് കൊണ്ടുപോകപ്പെട്ടിരുന്നു .
എന്നെ അറിയാവുന്നവർ ഇതൊന്നും വിശ്വസിക്കില്ല എന്നറിയാം എങ്കിലും ഒരു ക്ലാരിഫിക്കേഷൻ തരണമെന്ന് തോന്നി. ഞാൻ
ഇരയ്‌ക്കൊപ്പം തന്നെയാണ് .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്