ചലച്ചിത്രം

ദിലീപിനെതിരെ ഓഡിയോ റെക്കോര്‍ഡ് ഉള്‍പ്പടെ നിരവധി തെളിവുകള്‍; പൊലീസിന് കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: നടിയെ ആക്രമിക്കപ്പട്ട കേസില്‍ പ്രതിയായ ദിലീപിനെതിരെ കൂടുതല്‍ തെളിവകള്‍ കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോര്‍ഡ് ഉള്‍പ്പടെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ദീലിപ് ഒരിടത്തും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍പോലും അക്കാര്യം പറഞ്ഞിട്ടില്ല. അതില്‍ ദീലീപിന്റെ സഹോദരന്റെയും അളിയന്റെയും കാവ്യയുടെയും സംഭാഷണമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇതിലെ ശബ്ദം ദീലീപിന്റെതാണെന്ന് തെളിയിക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട പത്തിലധികം ശബ്ദരേഖകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരുമായി ജീവിതത്തില്‍ താന്‍ എതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ ദീലീപ് അതിന്റെ തെളിവ് നല്‍കട്ടെ. സാക്ഷികളെ സ്വാധീനിച്ചതിന്റെ തെളിവ് ഉണ്ട്. എത്ര രൂപയാണ് നല്‍കിയതെന്നതുള്‍പ്പടെ അതിലുണ്ട്.  ദിലീപിനെതിരെ പരാതി നല്‍കിയ ശേഷം അദ്ദേഹവുമായി അടുത്ത സിനിമാ നിര്‍മ്മാതാവ് തന്റെ വീടും വഴിയും അറിയാനായി ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. ദീലീപുമായി ഉണ്ടായിട്ടുള്ള സാമ്പത്തിക ഇടപാട് ബാങ്ക് ത്രൂ ആയിട്ടാണ് നടത്തിയിട്ടുള്ളത്. സിനിമ വേണ്ടെന്ന് വച്ചത് താനാണ്. അതിന്റെ തെളിവ് പൊലീസിന് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ദിലീപിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു