ചലച്ചിത്രം

ബിഗ് ബോസ് തമിഴില്‍ രാജു ജയ്‌മോഹന്‍ ജേതാവ്; 50 ലക്ഷം രൂപയുടെ  സമ്മാനം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: റിയാലിറ്റി ഷോയായ ബിഗ് ബോസ് തമിഴ് സീസണ്‍ ഫൈവില്‍ നടനും മിമിക്രി ആര്‍ടിസ്റ്റുമായ രാജു ജയമോഹന്‍ ജേതാവ്. 50ലക്ഷം രൂപയുടെ ചെക്കും ട്രോഫിയും അടങ്ങുന്ന സമ്മാനം നടന്‍ കമല്‍ഹാസനാണ് രാജു ജയമോഹന് കൈമാറിയത്.

ഫൈനല്‍ മത്സരത്തില്‍ ടിവി അവതാരക പ്രിയങ്ക ദേശ്്പാണ്ഡെയാണ് റണ്ണര്‍അപ്പ്. ടെലിവിഷന്‍ നടി പവ്‌നി റെഡ്ഡിയാണ് സെക്കന്‍ഡ് റണ്ണര്‍അപ്പ്. അവസാന റൗണ്ടില്‍ രാജു ഉള്‍പ്പെടെ അഞ്ചുപേരാണ് മത്സരരംഗത്തുണ്ടായത്.

നീരൂപ് ആണ് ആദ്യം പുറത്തായത്. തുടര്‍ന്ന് അമീറും പവ്‌നിയും ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തില്‍ കാലിടറി. നിരവധി ടെലിവിഷന്‍ പരിപാടികളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള രാജു ജയമോഹന്‍ ജനശ്രദ്ധ നേടിയ താരമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത