ചലച്ചിത്രം

'ഇർഫാൻ, മുൻപൊരിക്കലും നിന്നെ ഇത്ര മിസ് ചെയ്തിട്ടില്ല, ഒരുപോള കണ്ണടയ്ക്കാൻ എനിക്ക് പറ്റിയില്ല': സ്‌നേഹം നിറച്ച് സുതപയുടെ കുറിപ്പ് 

സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച നടൻ ഇർഫാൻ ഖാന് സ്‌നേഹത്തിൽ കുതിർന്ന കുറിപ്പെഴുതി ഭാര്യയും നടിയുമായ സുതപ സിക്ദർ. മക്കളായ ബാബിൽ ഖാൻ, ആര്യൻ ഖാൻ എന്നിവർക്കൊപ്പം ജന്മദിനം ആഘോഷിച്ചതിനെക്കുറിച്ചാണ് ഇർഫാനോടായി എഴുതിയ കുറിപ്പിൽ സുതപ കുറിക്കുന്നത്. ആഘോഷത്തിന്റെ ചിത്രങ്ങളും സുതപ പങ്കുവച്ചിട്ടുണ്ട്. 

കുറിപ്പിന്റെ പൂർണ്ണരൂപം

"ഇർഫാൻ, നമ്മൾ ഒന്നിച്ചാഘോഷിച്ച 32 ജന്മദിനങ്ങളിൽ 28ഉം ഓർക്കാതിരുന്നതിന് ഞാൻ ക്ഷമിച്ചിരിക്കുന്നു. 
എന്റെ പിറന്നാളിന് തലേ രാത്രിയിൽ ഒരുപോള കണ്ണടയ്ക്കാൻ എനിക്ക് പറ്റിയില്ല. 
അനന്തമായ വഴികളിലൂടെയും ഓർമ്മകളിലൂടെയും നടന്നു, ദേഷ്യം വന്ന അവസ്ഥയിൽ നിന്ന് വേദനിക്കുന്ന ഘട്ടത്തിലേക്കും വിട്ടുകൊടുക്കുന്നതിലേക്കും ഒടുവിൽ എന്റെ ജന്മദിനങ്ങൾ മറന്നുപോകുന്നതിന്റെയും ആഘോഷിക്കാതിരിക്കുന്നതിന്റെയും പിന്നിലെ സൈകോളജിക്കൽ കാരണം മനസിലാക്കിയതുമെല്ലാം ഓർത്തു.

ഇന്നലെ രാത്രി ഞാൻ ആഘോഷങ്ങളെ ഇഷ്ടപ്പെട്ടിരുന്നതിനെക്കുറിച്ച് നിന്നോട് പറഞ്ഞു. അത് ജന്മദിനങ്ങളെക്കുറിച്ചല്ല, പക്ഷെ നിന്നോടൊപ്പം ആയിരുന്നുകൊണ്ടുള്ള ആഘോഷങ്ങളെക്കുറിച്ചാണ്. പക്ഷെ ഇന്നലെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബാബിലും അയാനും എന്റെ ജന്മദിനം ഓർത്തു. അവരുടെ സ്വപ്നത്തിൽ നീ അത് അവരോട് പറഞ്ഞെന്ന് ഞാൻ സംശയിക്കുന്നു. 
ചിയേഴ്സ് ഇർഫാൻ!! അവരോടൊപ്പം ആഘോഷിച്ചപ്പോൾ മുൻപൊരിക്കലും നിന്നെ മിസ് ചെയ്യാത്തത്ര ഞാൻ മിസ് ചെയ്തു. നിനക്ക് ചിലപ്പോൾ പിറന്നാൾ ആഘോഷിക്കുന്നത് ഇഷ്ടമല്ലായിരിക്കാം പക്ഷെ അവർ എനിക്ക് നൽകുന്ന സ്നേഹം നിന്നെ സന്തോഷിപ്പിച്ചേനെ", സുതപ കുറിച്ചു. 

ദീർഘനാളത്തെ ചികിത്സയ്‌ക്കൊടുവിൽ 2020 ഏപ്രിൽ 29നാണ് ഇർഫാൻ ഖാൻ വിടപറഞ്ഞത്. അംഗ്രേസി മീഡിയം ആണ് ഇർഫാൻ അവസാനമായി അഭിനയിച്ച ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്