ചലച്ചിത്രം

'അവൾ എന്റെ ജീവിതത്തിലേക്ക് വന്നത് 17 വർഷം മുൻപ്, സൂരജ് ഭാ​ഗ്യവാനാണ്'; മൗനിക്ക് ആശംസകളുമായി സ്മൃതി ഇറാനി

സമകാലിക മലയാളം ഡെസ്ക്

വിവാഹിതയായ മൗനി റോയിക്ക് ആശംസകളുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 17 വർഷം മുൻപാണ് മൗനി തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് എന്നാണ് സ്മൃതി കുറിക്കുന്നത്. മൗനിയെ വിവാഹം കഴി‍ച്ച സൂരജ് നമ്പ്യാർ ഭാ​ഗ്യവാനാണെന്നും മൗനിക്ക് സന്തോഷവും ഐശ്വരവും ആശംസിച്ചുകൊണ്ട് കേന്ദ്രമന്ത്രി കുറിച്ചു. 

സ്മൃതി ഇറാനിയുടെ കുറിപ്പ് വായിക്കാം

‘‘17 വർഷം മുമ്പാണ് ഈ പെൺകുട്ടി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. അവളൊരു തുടക്കക്കാരിയാണെന്നാണ് അവർ പറഞ്ഞത്. എന്നാൽ അവൾ ബുദ്ധിമതിയായിരുന്നു. അവളെ സുഹൃത്തായും കുടുംബാംഗമായും ലഭിച്ചവർ ഭാഗ്യമുള്ളവരാണ്. അവൾ നല്‍കിയ ജീവിത പാഠങ്ങൾ അവർക്ക് സന്തോഷവും ഊഷ്മളതയും നൽകി. ഇന്ന് അവൾ പുതിയൊരു യാത്ര തുടങ്ങുകയാണ്. ദൈവങ്ങൾ അവളോട് കരുണ കാണിക്കുകയും അവൾക്ക് സന്തോഷവും ഐശ്വര്യവും ആരോഗ്യവും നൽകുകയും ചെയ്യട്ടേ. വരൻ ഭാഗ്യവാനാണ്. ദൈവം അനുഗ്രഹിക്കട്ടെ’’– സ്മൃതി ഇറാനി കുറിച്ചു. മൗനിയുടെയും സൂരജിന്റെയും വിവാഹചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. 

​ദക്ഷിണാന്ത്യൻ- ബം​ഗാളി രീതിയിൽ വിവാഹം

2000ൽ സംപ്രേഷണം ചെയ്ത ഒരു ഹിന്ദി ടെലിവിഷൻ സീരിയലിൽ സ്മൃതിയുടെ മകളായി മൗനി അഭിനയിച്ചിട്ടുണ്ട്. ഇക്കാലത്തെ ബന്ധം മുൻനിര്‍ത്തിയാണ് സമൃതിയുടെ കുറിപ്പ്. ഇന്നലെ ​ഗോവയിൽ വച്ചാണ് മൗനിയും സൂരജും വിവാഹിതരായത്. മലയാളിയായ സൂരജുമായി പ്രണയത്തിലായിരുന്നു മൗനി. കേരള രീതിയിലും ബം​ഗാളി രീതിയലുമാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കൾക്കുമായിരുന്നു ക്ഷണം. മന്ദിരാ ബേദി, ഓംകാർ കപൂർ, ആഷ്‌ക ഗൊറാഡിയ, പ്രഗ്യാ കപൂർ, വനേസ വാലിയ, അർജുൻ ബിജ്‌ലാനി, നിധി കുർദ തുടങ്ങിയി സിനിമ–സീരിയൽ രംഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്