ചലച്ചിത്രം

മധുവിന്റെ കഥയുമായി 'ആദിവാസി', പ്രധാന വേഷത്തിൽ അപ്പാനി ശരത്ത്; ടീസർ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കഥ പറയുന്ന ആദിവാസിയുടെ ടീസർ പുറത്ത്. അപ്പാനി ശരത്താണ് മധുവിന്റെ വേഷത്തിൽ എത്തുന്നത്. വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്‍മാരും അണിനിരക്കുന്നുണ്ട്. 

ഒരു മരക്കൊമ്പിൽ മധുവിനെ കെട്ടത്തൂക്കിയിട്ട് പാലം കടക്കുന്ന ആളുകളാണ് ടീസറിലുള്ളത്. കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു മധുവിന്റെ കൊലപാതകം. ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് നാട്ടുകാർ ചേർന്ന് മധുവിനെ കൊലപ്പെടുത്തുന്നത്. വിജീഷ് മണി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 

വിശപ്പും വര്‍ണ്ണ വിവേചനവും പരിസ്ഥിതി പ്രശ്‌നങ്ങളും കാലാവസ്ഥ വ്യതിയാനവുമൊക്കെ ചിത്രത്തിൽ പ്രതിപാധിക്കുന്നുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ 'മ് മ് മ് (സൗണ്ട് ഓഫ് പെയിന്‍)' എന്ന സിനിമയ്ക്കു ശേഷം അതേ ടീം ഒരുമിക്കുന്ന ചിത്രമാണിത്. ഏരീസ് ഗ്രൂപ്പിന്‍റെ ബാനറില്‍ ഡോ: സോഹന്‍ റോയ് ആണ് നിര്‍മ്മാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

പ്രവാസികള്‍ക്ക് സന്തോഷിക്കാം; പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങി ആകാശ എയര്‍

മണ്ണെണ്ണയ്‌ക്ക് പകരം വെള്ളം; തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്തു

യൂക്കാലി നടേണ്ട, മുറിക്കാന്‍ അനുമതി; വനംവകുപ്പിന്റെ വിവാദ ഉത്തരവ് തിരുത്തി

ചിത്രീകരണം തുടങ്ങി രണ്ടാം മാസം ചുവപ്പ് കൊടി; 'രാമായണം' ഷൂട്ടിങ് നിർത്തി