ചലച്ചിത്രം

"ഞാൻ കാൻസറിനെയല്ല, അത് എന്നെയാണ് തെരഞ്ഞെടുത്തത്"; സഹതാപം പിടിച്ചുപറ്റാനാണെന്ന് ട്രോൾ, നടിയുടെ മറുപടി 

സമകാലിക മലയാളം ഡെസ്ക്

ട്ടും പ്രതീക്ഷിക്കാതെ കാൻസറിനെ അഭിമുഖീകരിക്കേണ്ടി വന്നതിനെക്കുറിച്ച് തുറന്നുസംസാരിച്ചിട്ടുണ്ട് നടി ഛവി മിത്തൽ. സ്തനത്തിൽ മുഴ കണ്ടെത്തിയതിനെക്കുറിച്ചും അതു നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവതിയാണെന്നും ഛവി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. അതേസമയം നടിയുടെ തുറന്നുപറച്ചിൽ സഹതാപം പിടിച്ചുപറ്റാനാണെന്ന് പറഞ്ഞ് നിരവധി ട്രോളുകളും എത്തി. ഇത്തരം കമന്റുകളോട് പ്രതികരിച്ചിരിക്കുകയാണ് നടി ഇപ്പോൾ. 

"ഞാൻ കാൻസർ തെരഞ്ഞെടുത്തില്ല, അത് എന്നെയാണ് തെരഞ്ഞെടുത്തത്. ക്യാൻസറിനെ അതിജീവിച്ച ഒരാൾ അനുഭവിക്കുന്ന വൈകാരിക ആഘാതം വാക്കുകളിലൂടെയോ പ്രവർത്തിയിലൂടെയോ പ്രകടിപ്പിക്കാൻ കഴിയില്ല. അവരുമായി അടുത്തിടപഴകുന്നവർക്ക് പോലും അത് ഉൾക്കൊള്ളാൻ കഴിയില്ല. ഒരു പൊതു ഇടത്തിൽ അതിനെക്കുറിച്ച് സംസാരിക്കാനുള്ള ധൈര്യം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഒരു കാൻസർ പോരാളിയെ ട്രോളാൻ നിങ്ങൾ കാണിച്ച ധൈര്യവും പ്രശംസനീയമാണ്.
ഇത് ചെയ്യുന്നതിന് പിന്നിലെ എന്റെ ചിന്തകൾ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്തതുപോലെ... നിങ്ങളുടെ ജീവിതത്തിൽ ഇത്രയും നിഷേധാത്മകതയുടെ വികാരങ്ങൾ അനുഭവിക്കാൻ നിങ്ങൾ അനുഭവിച്ച ആഘാതത്തിന്റെ അളവ് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല", മറുപടിയായി ഛവി മിത്തൽ എഴുതി. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല