ചലച്ചിത്രം

ഫഹദ് എപ്പോഴും വിസ്മയിപ്പിക്കുന്നു; അഭിനന്ദനവുമായി സൂര്യ 

സമകാലിക മലയാളം ഡെസ്ക്

ലയൻകുഞ്ഞിന്റെ പുതിയ ട്രെയിലർ പങ്കുവെച്ചുകൊണ്ട് നടൻ ഫഹദ് ഫാസിലിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ് നടൻ സൂര്യ.  ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സൂര്യ ഫഹദിനെ അഭിനന്ദിച്ചിരിക്കുന്നത്. പുതിയ കഥകൾകൊണ്ട് ഫഹദ് എപ്പോഴും വിസ്മയിപ്പിക്കുന്നു എന്നാണ് സൂര്യയുടെ വാക്കുകൾ.  

"ഫാസിൽ സാറിനോട് സ്നേഹവും ബഹുമാനവും. ഫഹദ്, പുതിയ കഥകൾകൊണ്ട് നിങ്ങളെന്നെ എപ്പോഴും വിസ്മയിപ്പിക്കുന്നു. ഈ വ്യത്യസ്ത ശ്രമത്തിന്റെ ദൃശ്യങ്ങൾ കണ്ട് ഞെട്ടി" എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. 

30 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാൻ മലയാളത്തിൽ സം​ഗീതസംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്. റഹ്മാന്റെ ഈണത്തിൽ വിജയ് യേശുദാസ് ആലപിച്ച ​ഗാനം കഴിഞ്ഞ മുമ്പ് പുറത്തുവന്നിരുന്നു. പതിനാറു വർഷങ്ങൾക്ക് ശേഷം ഫാസിൽ മലയൻകുഞ്ഞിലൂടെ നിർമാണ രംഗത്തേക്ക് തിരിച്ചുവരികയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നവാഗതനായ സജിമോനാണ് മലയൻകുഞ്ഞിന്റെ സംവിധാനം. മഹേഷ് നാരായണൻ സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നു. ജൂലൈ 22ന് ചിത്രം തിയേറ്ററുകളിൽ എത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല