ചലച്ചിത്രം

ആകാശം ഇടിഞ്ഞു വീണാലും "നിലപാടുകളിൽ" ഉറച്ചു നിൽക്കും; 'ഇത് കള്ളക്കേസ്', സിനിമയുടെ ചെലവ് വഹിച്ചത് താനെന്ന് ബാബുരാജ് 

സമകാലിക മലയാളം ഡെസ്ക്

സിനിമാ നിർമാണത്തിനെന്ന പേരിൽ പണം തട്ടിയെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് നടൻ ബാബുരാജ്. 2018ൽ റിലീസായ ‘കൂദാശ’ എന്ന സിനിമയുടെ നിർമാണത്തിനായി കൈപ്പറ്റിയ 3.14 കോടി രൂപ തിരികെ നൽകിയില്ലെന്നാണു പരാതിയിലെ ആരോപണം. തൃശൂർ സ്വദേശി റിയാസ് ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനും എതിരെ നൽകിയ പരാതിയിലാണ് വിശദീകരണവുമായി നടൻ രം​ഗത്തെത്തിയത്. 

മൂന്നാറിൽ ചിത്രീകരിച്ച സിനിമയ്ക്കായി താമസം ഭക്ഷണം എല്ലാം തന്റെ റിസോർട്ടിൽ ആയിരുന്നെന്നും ശമ്പളം വാങ്ങിയല്ല സിനിമയിൽ അഭിനയിച്ചതെന്നും ബാബുരാജ് ഫേയ്സ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചു. 2017കാലത്തെ കേസുകൾ കുത്തിപ്പൊക്കി അപമാനിക്കാൻ ശ്രമിക്കുന്നവരെ അറിയാമെന്നും ബാബുരാജ് പറഞ്ഞു. ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ "നിലപാടുകളിൽ" ഞാൻ ഉറച്ചു നില്കും, താരം കുറിച്ചു. 

ബാബുരാജിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്

ഡിനു തോമസ് സംവിധാനം ചെയ്തു റിയാസ്, ഒമർ എന്നിവർ നിർമാതാക്കളായ OMR productions 2017 ഇൽ പുറത്തിറക്കിയ "കൂദാശ" സിനിമ മൂന്നാർ വച്ചാണ് ഷൂട്ടിംഗ് നടന്നത്, താമസം ഭക്ഷണം എല്ലാം എന്റെ റിസോർട്ടിൽ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചിലവിലേക്കായി നിർമാതാക്കൾ പണം അയച്ചത് റിസോർട്ടിന്റെ account വഴി ആണ് ഏകദേശം 80 ലക്ഷത്തിൽ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ് ചിലവിലേക്കായി അയച്ചത്. സിനിമ പരാജയം ആയിരുന്നു, ഞാൻ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല താമസം ഭക്ഷണം ചിലവുകൾ ഒന്നും തന്നില്ല എല്ലാം റിലീസ്‌ ശേഷം എന്നായിരുന്നു പറഞ്ഞത്.  നിർമാതാക്കൾക്കു അവരുടെ നാട്ടിൽ ഏതോ പൊലീസ് കേസുള്ളതിനാൽ clearence സർട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോൾ VBcreations എന്ന എന്റെ നിർമാണ കമ്പനി വഴി ആണ് റിലീസ് ചെയ്തത് കൂടാതെ കേരളത്തിൽ flex board വക്കാൻ 18 ലക്ഷത്തോളം ഞാൻ ചിലവാകുകയും ചെയ്തു. സാറ്റിലൈറ്റ് അവകാശം വിറ്റുതരണം എന്ന നിർമാതാക്കളുടെ ആവശ്യപ്രകാരം ഞാൻ കുറെ പരിശ്രമിച്ചു എന്നാൽ അത് നടന്നില്ല, പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോൾ ഞാൻ ആലുവ SP ഓഫീസിൽ പരാതി നൽകി, എല്ലാ രേഖകളും കൊടുത്തു നിർമാതാക്കൾ പലവട്ടം വിളിച്ചിട്ടും പൊലീസ് സ്റ്റേഷനിൽ വന്നില്ല. സത്യം ഇതായിരിക്കെ അവർ മറ്റുചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോൾ പരാതിയുമായി വന്നിരിക്കുകയാണ്. കൂദാശ ഗൂഗിൾ സെർച്ച് ചെയ്താൽ അതിന്റെ details കിട്ടുമെന്നിരിക്കെ ഇപ്പോൾ ഇവർ കൊടുത്തിരിക്കുന്നത് കള്ള കേസ് ആണ് അതിനു എതിരെ ഞാൻ കോടതിയെ സമീപിക്കും 
2017 കാലത്തെ ഇതുപോലുള്ള കേസുകൾ കുത്തിപ്പൊക്കി എന്നെ അപമാനിക്കാൻ പിന്നിൽ പ്രവർത്തിക്കുന്നവരെ എനിക്ക് അറിയാം... ഒരു കാര്യം ഞാൻ പറയാം ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ "നിലപാടുകളിൽ" ഞാൻ ഉറച്ചു നില്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ