ചലച്ചിത്രം

നാലാം ദിവസം കോടിയിലേക്ക്; ഹിറ്റായി 'വിക്രാന്ത് റോണ' 

സമകാലിക മലയാളം ഡെസ്ക്

രാജമൗലി ചിത്രം ഈച്ചയിലൂടെ ശ്രദ്ധ നേടിയ കിച്ച സുദീപ് നായകനായ കന്നഡ ചിത്രം 'വിക്രാന്ത് റോണ' ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. റിലീസിന് എത്തി നാലാം ദിവസത്തിലേക്ക് എത്തുമ്പോൾ നൂറ് കോടിയോട് അടുക്കുകയാണ് ചിത്രത്തിന്റെ കളക്ഷൻ. വിക്രാന്ത് റോണയുടെ മൂന്ന് ദിവസത്തെ കളക്ഷൻ 85 കോടിക്ക് അടുത്താണ്. 

95 കോടിയാണ് വിക്രാന്ത് റോണയുടെ ബജറ്റ്. നാല് ദിവസത്തിനകം തന്നെ സിനിമ ഈ തുക കളക്ട് ചെയ്യും. നാലാം ദിവസമായ ഇന്നത്തെ കളക്ഷൻ എത്തുന്നതോടെ നൂറ് കോടി ക്ലബിൽ ചിത്രം ഇടം നേടുമെന്നാണ് വിലയിരുത്തൽ. 

അനൂപ് ഭണ്ഡാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാൻ്റസി ആക്ഷൻ ചിത്രമാണ്. പൂർണമായും 3 ഡി യിൽ ഒരുക്കിയ ചിത്രം കന്നഡയ്ക്ക് പുറമേ മലയാളം, ഇം​​ഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് പുറത്തെത്തിയിരിക്കുന്നത്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുദീപിൻ്റെ കിച്ച ക്രിയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്. ദുൽഖർ സൽമാനാന്റെ വേഫൈറർ ഫിലിംസാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

കള്ളപ്പണം വെളുപ്പിക്കല്‍; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍

ഇരട്ടയാറിലെ പെൺകുട്ടിയുടേത് ആത്മഹത്യ; പൊലീസിന്റെ നി​ഗമനം

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

മകൾ തടസം, 16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി: അമ്മയ്ക്കും കാമുകനും ജീവപര്യന്തം