ചലച്ചിത്രം

'വിക്രം സൂപ്പർ', കമൽഹാസനെ വിളിച്ച് അഭിനന്ദിച്ച് രജനീകാന്ത്

സമകാലിക മലയാളം ഡെസ്ക്

ലകനായകൻ കമൽഹാസന്റെ വിക്രം സിനിമയാണ് ഇപ്പോൾ സിനിമാലോകം ഭരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ മൾട്ടിസ്റ്റാർ ചിത്രത്തിന് മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്. ഇപ്പോൾ വിക്രം സിനിമ കണ്ട് കമൽഹാസനെ വിളിച്ച് പ്രശംസ അറിയിച്ചിരിക്കുകയാണ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. 

വിക്രം സൂപ്പറാണെന്നാണ് രജനാകാന്തിന്റെ അഭിപ്രായം. സിനിമ കണ്ട് ഇഷ്ടപ്പെട്ടതായി നേരിട്ട് വിളിച്ചാണ് കമൽഹാസനെ അറിയിച്ചത്. കൂടാതെ ലോകേഷ് കനകരാജിനേയും വിളിച്ച് പ്രശംസിച്ചു. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് വിവരം ട്വീറ്റ് ചെയ്തത്. വിക്രം സിനിമയുടെ റിലീസിന് മുന്നോടിയായി കമൽഹാസൻ രജനീകാന്തിനെ സന്ദർശിച്ചിരുന്നു. രജനിയുടെ ചെന്നൈയിലെ വീട്ടിലായിരുന്നു സന്ദർശനം. 

ബോക്സ് ഓഫിസ് കീഴടക്കുകയാണ് വിക്രം. ആദ്യ ദിനം ചിത്രം നേടിയത് 34 കോടി രൂപയാണ് നേടിയത്.കേരളത്തില്‍ നിന്നും മാത്രം ചിത്രം 5 കോടിയിലേറെയാണ് നേടിയത്. കേരളം തമിഴ്നാട് കൂടാതെ അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കമൽഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിൽ സൂപ്പർതാരം സൂര്യയും പ്രധാന വേൽത്തിലെത്തിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ