ചലച്ചിത്രം

ഹിന്ദി സുരറൈ പോട്രിൽ സൂര്യയും, അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം

സമകാലിക മലയാളം ഡെസ്ക്

സൂര്യയ്ക്ക് മികച്ച വിജയം നേടിക്കൊടുത്ത ചിത്രമാണ് സുരറൈ പോട്ര്. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഇപ്പോൾ ഒരുങ്ങുകയാണ്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ഹിന്ദിയിൽ നായകനായി എത്തുന്നത്. ചിത്രത്തിൽ സൂര്യയും എത്തുന്നുണ്ട്. അതിഥി താരമായാണ് സൂര്യ എത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ഹിന്ദി റീമേക്കിൽ അഭിനയിക്കാനായതിന്റെ സന്തോഷം പങ്കുവച്ചത്. 

'അക്ഷയ് കുമാറിനെ കാണുന്നത് ഒരു നൊസ്റ്റാള്‍ജിക് അനുഭവമായിരുന്നു. ഞങ്ങളുടെ കഥ മനോഹരമായി വീണ്ടും സജീവമാകുന്നത് കാണാം. ടീമിനൊപ്പമുള്ള എല്ലാ നിമിഷവും ആസ്വദിച്ചു. സുരറൈ പോട്ര് ഹിന്ദിയില്‍ ചെറിയ അതിഥി വേഷത്തില്‍'- ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സൂര്യ കുറിച്ചു. അക്ഷയ് കുമാറിനെയും സംവിധായക സുധ കൊങ്ങരയെയും താരം ടാഗ് ചെയ്തിട്ടുണ്ട്. കമൽ ഹാസന്റെ 'വിക്രം' സിനിമയിലും അതിഥി വേഷത്തിൽ സൂര്യ എത്തിയിരുന്നു. റോളക്സ് എന്ന കഥാപാത്രത്തിന് വൻ കയ്യടിയാണ് നേടിയത്. 

ഹിന്ദി റീമേക്കിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. സുധ കൊങ്കര തന്നെയാണ് ഹിന്ദിയുടെയും സംവിധാനം. സൂര്യ അവതരിപ്പിച്ച നെടുമാരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാർ ആണ്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക മധനും എത്തുന്നു. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതമാണ് ചിത്രം പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി