ചലച്ചിത്രം

വിവാദപ്രസ്താവന; നടി സായ് പല്ലവിക്കെതിരെ കേസെടുത്തു 

സമകാലിക മലയാളം ഡെസ്ക്

വിവാദപ്രസ്താവനയിൽ നടി സായ് പല്ലവിക്കെതിരെ കേസെടുത്തു. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ നടത്തുന്ന ആൾകൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന നടിയുടെ പ്രസ്താവനയിലാണ് കേസ്. ഹൈദരാബാദിലെ സുൽത്താൻ ബസാർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. 

പുതിയ സിനിമയായ വിരാടപർവത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി നടന്ന ഇന്റർവ്യൂവിൽ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സായ് പല്ലവി. 'ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. ഇടതു പക്ഷം വലതുപക്ഷം എന്നു ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് എനിക്ക് പറയാനാകില്ല. കശ്മീര്‍ ഫയൽസ് സിനിമയില്‍ കാണിക്കുന്നത് കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയാണ്. അടുത്തിടെയാണ് പശുവിനെ കൊണ്ടുപോയെന്ന് ആരോപിച്ച് ഒരു മുസ്ലീമിലെ കൊലചെയ്തത്. കൊലപാതകത്തിനു ശേഷം അവര്‍ ജയ് ശ്രീറാം വിളിക്കുകയായിരുന്നു. കശ്മീരില്‍ നടന്നതും അടുത്തിടെ നടന്നതും തമ്മില്‍ എന്താണ് വ്യത്യാസം.' - സായ് പല്ലവി ചോദിച്ചു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നത്. 'ബോയിക്കോട്ട് സായി പല്ലവി' എന്ന ഹാഷ് ടാ​ഗിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഇപ്പോൾ നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. 

വിരാട പർവത്തിൽ ഒരു നക്സൽ കഥാപാത്രമായാണ് സായ് പല്ലവി എത്തുന്നത്. റാണ ദ​ഗ്​ഗുബട്ടിയാണ് ചിത്രത്തിൽ നായകൻ. പൊലീസുകാരനെ പ്രണയിക്കുന്ന നക്‌സലിന്റെ കഥയാണ് ചിത്രം പറയുന്നത്. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

നിര്‍ത്തിയിട്ട ട്രാവലര്‍ മുന്നോട്ടുവരുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനത്തിന് അടിയില്‍പ്പെട്ട് മരിച്ചു

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനഃസ്ഥാപിച്ചു

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ