ചലച്ചിത്രം

'സൗബിന്റേത് സമാനതകളില്ലാത്ത പ്രകടനം, 'ഇലവീഴാപൂഞ്ചിറ' മോശമാണെങ്കിൽ ഇതെന്റെ അവസാന സിനിമയായിരിക്കും'; നിർമാതാവ്

സമകാലിക മലയാളം ഡെസ്ക്

സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഇലവീഴാപൂഞ്ചിറ റിലീസിന് ഒരുങ്ങുകയാണ്. ഇലവീഴാപൂഞ്ചിറയിലെ പൊലീസ് സ്റ്റേഷനെക്കുറിച്ചും അവിടത്തെ പൊലീസുകാരുടെ ജീവിതത്തെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്റർ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. തോക്കിൽ തിരനിറക്കുന്ന സൗബിനാണ് പോസ്റ്ററിലുള്ളത്. പോസ്റ്റർ പുറത്തുവിട്ട് നിർമാതാവ് വിഷ്ണു വേണു കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

 'ഇലവീഴാപൂഞ്ചിറ' യിലേത് സൗബിന്റെ സമാതകളില്ലാത്ത പ്രകടനമാണ് എന്നാണ് വിഷ്ണു പറയുന്നത്. ഷാബി കപീറിന്റെ സംവിധാനത്തിൽ മികച്ച പ്രകടനമാണ് സൗബിൻ കാഴ്ചവച്ചിരിക്കുന്നതെന്നും അദ്ദേഹം കുറിക്കുന്നു. തന്റെ വാക്കുകൾക്ക് വിപരീതമായി ചിത്രത്തെക്കുറിച്ച് മോശം റിവ്യൂകളാണ് കൂടുതലും വരുന്നത് എങ്കിൽ ഇലവീഴാപൂഞ്ചിറ തന്റെ അവസാന ചിത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .'കപ്പേള' എന്ന ചിത്രത്തിന് ശേഷം വിഷ്ണു വേണു നിര്‍മ്മിക്കുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. 

വിഷ്ണു വേണുവിന്റെ കുറിപ്പ്

ഡയറക്ടേഴ്സ് ആക്ടറുടെ കാരക്റ്റർ പോസ്റ്റർ പുറത്തുവിടുന്നു...
വിജയിച്ച ഓരോ നടന്റെയും പിന്നില്‍ ഒരു സംവിധായകനുണ്ട്. തന്റെ ക്രാഫ്റ്റില്‍ നന്നായി വൈദഗ്ദ്ധ്യമുള്ള ഒരു കരകൗശലക്കാരന്‍ ഒരു നടനെ കഥാപാത്രത്തിലേക്ക് വാര്‍ത്തെടുക്കാന്‍ സഹായിക്കുന്നു. ഒരു കഥാപാത്രത്തിന്റെയോ സിനിമയുടെയോ വിജയവും പരാജയവും അഭിനയത്തിന്റെയും കഥയുടെയും സംവിധാനത്തിന്റെയും സമന്വയമാണ്.

ആക്ഷനും കട്ടിനും ഉള്ളില്‍ ഒരു അഭിനേതാവിന്റെ പ്രകടനത്തിന്റെ മികവ് നിര്‍ണ്ണയിക്കുന്നത് സംവിധായകനാണ്. ഇലവീഴാപൂഞ്ചിറയില്‍ സൗബിന്‍ ഷാഹിര്‍ എന്ന നടന്റെ സമാനതകളില്ലാത്ത പ്രകടനത്തിന് ഞാന്‍ സാക്ഷിയാണ്. ഒരു നടന്‍ എന്ന നിലയില്‍ സൗബിന്‍ ഷാഹിറിന്റെ പ്രകടനത്തിന്റെ തത്സമയ സാക്ഷിയായതിനാല്‍, ഇലവീഴാപൂഞ്ചിറ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും എന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു.

ഇലവീഴാപൂഞ്ചിറയുടെ നിര്‍മ്മാണത്തിന് വിയര്‍പ്പും ചോരയും ഞങ്ങള്‍ ഒഴുക്കിയ ശേഷവും, ലഭിക്കുന്ന റിവ്യൂകളില്‍ അഭിനയത്തെക്കുറിച്ചോ സാങ്കേതികതയെക്കുറിച്ചോ ഭൂരിഭാഗവും നെഗറ്റീവ് ആണെങ്കില്‍ ഇത് എന്റെ അവസാന നിര്‍മ്മാണ സംരംഭമായിരിക്കും. സെന്‍ട്രല്‍ പിക്‌ചേഴ്‌സിലൂടെയും ഫാര്‍സ് ഫിലിംസിലൂടെയും 'ഇലവീഴാപൂഞ്ചിറ' ഉടന്‍ നിങ്ങളിലേയ്‌ക്കെത്തുമെന്ന് പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ട്'.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല