ചലച്ചിത്രം

'സ്ക്രീനിൽ എത്രയോ വട്ടം എന്റെ അച്ഛനായി, ജീവിതത്തിലും പിതൃതുല്യൻ'; ഫാദേഴ്സ് ഡേയിൽ മധുവിനെ സന്ദർശിച്ച് മോഹൻലാൽ

സമകാലിക മലയാളം ഡെസ്ക്

പിതൃദിനത്തിൽ നടൻ മധുവിനെ സന്ദർശിച്ച് സൂപ്പർതാരം മോഹൻലാൽ. തിരുവനന്തപുരത്തെ വീട്ടിൽ എത്തിയാണ് താരം സന്ദർശിച്ചത്. സ്ക്രീനിൽ മധു സാർ പലവട്ടം തന്റെ അച്ഛനായിട്ടുണ്ടെന്നും തനിക്ക് പിതൃതുല്യനാണ് അദ്ദേഹം എന്നുമാണ് മോഹൻലാൽ ഫേയ്സ്ബുക്കിൽ കുറിച്ചത്. മധുവിനൊപ്പമുള്ള ഫോട്ടോയും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. 

മോഹൻലാലിന്റെ കുറിപ്പ് വായിക്കാം

സ്ക്രീനിൽ എത്രയോ വട്ടം എനിക്ക് അച്ഛനായിട്ടുണ്ട് മധു സർ. 
ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് അദ്ദേഹം. അഭിനയത്തിൽ ഗുരുതുല്യനും.
ഇന്ന് ഈ പിതൃ ദിനത്തിൽ തന്നെ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശിക്കാനായത് ഒരു സുകൃത നിയോഗം.
അങ്ങനെ ഈ പകലും സാർത്ഥകമായി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി