ചലച്ചിത്രം

'299 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ എന്നെ ലഭിക്കില്ല, ഞാൻ എന്നും ബി​ഗ് സ്ക്രീൻ ഹീറോ'; ജോൺ എബ്രഹാം

സമകാലിക മലയാളം ഡെസ്ക്

ന്നും താൻ ബി​ഗ് സ്ക്രീൻ ഹീറോയായിരിക്കുമെന്ന് വ്യക്തമാക്കി ജോൺ എബ്രഹാം. തന്നെ 299 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ ലഭിക്കില്ലെന്നും താരം വ്യക്തമാക്കി. ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു താരം നിലപാട് വ്യക്തമാക്കിയത്. 

'ഒരു സിനിമാ നിര്‍മാതാവെന്ന നിലയില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളോട് താൽപര്യമുണ്ട്. ഒടിടി പ്രേക്ഷകര്‍ക്ക് വേണ്ട സിനിമകള്‍ നിർമിക്കാനും ഇഷ്ടമാണ്. പക്ഷെ ഒരു നടനെന്ന നിലയില്‍ ബിഗ് സ്‌ക്രീനിനോടാണ് താല്‍പര്യം. എന്നെ 299 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ ലഭിക്കില്ല. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പകുതിയ്ക്ക് വച്ച് നിര്‍ത്തിപ്പോകുന്നത് എനിക്ക് ഇഷ്ടമല്ല. ഞാനൊരു ബിഗ് സക്രീന്‍ ഹീറോയാണ്. അങ്ങനെ തന്നെ ആയിരിക്കാനാണ് എനിക്കിഷ്ടം'- ജോൺ എബ്രഹാം പറഞ്ഞു. 

'ഏക് വില്ലന്‍ റിട്ടേണ്‍സി'ന്റെ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയാണ് താരത്തിന്റെ പ്രതികരണം. ജൂലൈ 29നാണ് 'ഏക് വില്ലന്‍ റിട്ടേണ്‍സ്' റിലീസ് ചെയ്യുന്നത്. മോഹിത് സൂരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അര്‍ജുന്‍ കപൂര്‍, ദിഷ പട്ടാനി, താര സുതാരിയ എന്നിവരാണ് മറ്റു താരങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം

'ആരാധകരും ഫുട്‌ബോളും തമ്മിലുള്ള ബന്ധം തകര്‍ക്കുന്നു'- 'വാര്‍' വേണ്ടെന്ന് പ്രീമിയര്‍ ലീഗ് ക്ലബുകള്‍

സിനിമ കാണാന്‍ ആളില്ല, തെലങ്കാനയില്‍ രണ്ടാഴ്ചത്തേക്ക് തിയറ്ററുകൾ അടച്ചിടുന്നു

ആറാം വിരല്‍ നീക്കം ചെയ്യാന്‍ വന്നു, ശസ്ത്രക്രിയ നടത്തിയത് നാവില്‍; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസില്‍ പ്രതിഷേധം