ചലച്ചിത്രം

മുൻ മിസ് ബ്രസീലിന് ദാരുണാന്ത്യം; മരിച്ചത് ടോൺസിൽ ശസ്ത്രക്രിയയ്ക്കു പിന്നാലെ

സമകാലിക മലയാളം ഡെസ്ക്

റിയോ ഡി ജനൈറോ: പ്രമുഖ മോഡലും മുൻ മിസ് ബ്രസീലുമായ ഗ്ലെയ്സി കോറിയ അന്തരിച്ചു. 27 വയസായിരുന്നു. ടോൺസിൽ ശസ്ത്രക്രിയ്ക്ക് പിന്നാലെ ആരോ​ഗ്യനില മോശമായ ​ഗ്ലെയ്സി ഹൃദയാഘാതത്തെ തുടർന്നാണ് മരിക്കുന്നത്.

ടോൺസിൽസ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായി ദിവസങ്ങൾക്കു ശേഷം അമിത രക്തസ്രാവമുണ്ടാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. ഏപ്രിൽ 4 ന് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ​ഗ്രെയ്സി രണ്ടു മാസമായി കോമയിലായിരുന്നു. തിങ്കളാഴ്ച സ്വകാര്യ ക്ലിനിക്കിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു എന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.

2018ലാണ് ഗ്ലെയ്സി കോറിയ മിസ് ബ്രസീൽ പട്ടം സ്വന്തമാക്കുന്നത്. ബ്രസീലിലെ റിയോ ഡി ജനൈറോയിലെ മകേയിൽ ജനിച്ച ഗ്ലെയ്സി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം ആരാധകരുമായി സംവദിച്ചിരുന്ന താരത്തിന്റെ പേജ് ആയിരക്കണക്കിനു പേർ പിന്തുടരുകയും ചെയ്യുന്നുണ്ട്. കൗമാരകാലത്ത്‌തന്നെ ഗ്ലെയ്സി ഫാഷൻ ഷോകളുടെ ഭാഗമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം