ചലച്ചിത്രം

'എന്റെ സിനിമയുടെ ഭാഗമായതിന് നന്ദി'; പൂ രാമുവിന്റെ വേര്‍പാടില്‍ മമ്മൂട്ടി

സമകാലിക മലയാളം ഡെസ്ക്

മിഴ് സിനിമാ താരം പൂ രാമുവിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി. തമിഴ് സിനിമയിലെ മികച്ച കലാകാരന്മാരില്‍ ഒരാളാണ് പൂ രാമു എന്നാണ് മമ്മൂട്ടി കുറിച്ചത്. മമ്മൂട്ടിയുടെ പുതിയ ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തില്‍ പൂ രാമു അഭിനയിച്ചിരുന്നു. സിനിമയുടെ ഭാഗമായതിന് നന്ദിയുണ്ടെന്നും താരം കുറിച്ചു.

തമിഴ് സിനിമയിലെ മികച്ച കലാകാരന്മാരില്‍ ഒരാളായ പൂ രാമുവിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍. നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഭാഗമായതിന് നന്ദി- മമ്മൂട്ടി കുറിച്ചു. നന്‍പകല്‍ നേരത്ത് മയക്കം സിനിമയുടെ ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ ചിത്രത്തിനൊപ്പമാണ് കുറിപ്പ്. 

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. തമിഴ്‌നാട് പശ്ചാത്തമാക്കിയാണ് ചിത്രമെടുത്തിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് പൂ രാമുവിന്റെ അന്ത്യം. പരിയേറും പെരുമാള്‍, കര്‍ണന്‍, സൂരരൈ പോട്ര് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിലും അഭിനയിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല