ചലച്ചിത്രം

ആദ്യ ദിവസം നേടിയത് 3. 67 കോടി രൂപ; ബോക്സ് ഓഫിസ് കയ്യടക്കി മമ്മൂട്ടിയുടെ 'ഭീഷ്മ'

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവം ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിനം ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ആവേശം നിറച്ചുകൊണ്ട് ഭീഷ്മ പർവത്തിന്റെ ബോക്സ് ഓഫിസ് കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 

ആഘോഷമായി ഭീഷ്മ പർവം

കേരളത്തിലെ തിയറ്ററുകളിൽ നിന്ന് മാത്രം 3.676 കോടി രൂപ ചിത്രം നേടി എന്നാണ് ഫ്രൈ ഡേ മാറ്റിനി ട്വീറ്റ് ചെയ്തത്. സംസ്ഥാനത്തെ 1,179 ഷോകളിൽ നിന്നായി 2,57,332 ലക്ഷം പേരാണ് ഭീഷ്മ പർവം കണ്ടത്. ഏരീസ് പ്ലെക്സ് എസ്എല്‍ സിനിമാസ് ആണ് ഔദ്യോഗികമായി ആദ്യ ദിവസത്തെ കളക്ഷൻ പുറത്തുവിട്ടിരുന്നു. ആദ്യ ദിനം ചിത്രത്തിന് ഏരീസില്‍ 14 ഷോകളാണ് ഉണ്ടായത്. 9.56 ലക്ഷം രൂപയാണ് നേടിയെന്നും പറയുന്നു. 

നാരദനും ഹേ സിനാമികയും തകർന്നു

എന്നാൽ മമ്മൂട്ടി ചിത്രത്തോട് ഏറ്റു മുട്ടിയ നാരദനും ഹേ സിനിമികയും വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല. 512 ഷോകളാണ് കേരളത്തിൽ നാ​രദനുണ്ടായിരുന്നു. 20 ലക്ഷം മാത്രമാണ് ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷൻ. ദുൽഖർ സൽമാൻ നായകനായി എത്തിയ ഹേയ് സിനിമ തിയറ്ററിൽ തകർന്നടിഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്. തിയറ്ററുകളിൽ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ചതിന് ശേഷം എത്തിയ ചിത്രങ്ങളാണ് ഇവ. 

ബി​ഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ച ചിത്രമാണ് ഇത്. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. എ ആൻഡ് എയാണ് ചിത്രത്തിന്റെ വിതരണം. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിൻ ശ്യാമാണ് സം​ഗീതം ഒരുക്കിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി