ചലച്ചിത്രം

'ഇത് ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നില്ല, ജല്‍സയോട് ആദ്യം ഞാന്‍ നോ പറഞ്ഞു'; വിദ്യ ബാലന്‍

സമകാലിക മലയാളം ഡെസ്ക്

ക്തമായ കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കാറുള്ള നടിയാണ് വിദ്യാ ബാലന്‍. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ജല്‍സയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. എന്നാല്‍ ജല്‍സയില്‍ അഭിനയിക്കാനുള്ള ധൈര്യം തനിക്ക് ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ചിത്രത്തോട് ആദ്യം നോ പറഞ്ഞിരുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. കോവിഡ് മഹാമാരിയാണ് തന്റെ മനസുമാറ്റിയതെന്നും ജല്‍സയുടെ ട്രെയിലര്‍ ലോഞ്ചിനിടെ വിദ്യ ബാലന്‍ പറഞ്ഞു. 

സുരേഷ് എന്നോട് ചിത്രത്തെക്കുറിച്ച് പറയുമ്പോള്‍ എന്റെ കഥാപാത്രം ഗ്രേ ഷെയ്ഡിലുള്ളതായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ടെങ്കിലും എനിക്ക് ചെയ്യാനാവില്ല എന്നാണ് പറഞ്ഞത്. എനിക്ക് അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. കോവിഡ് മഹാമാരി സംഭവിച്ചതോടെ നമുക്ക് എല്ലാവരിലും തിരിച്ചറിയാനാവാത്ത മാറ്റങ്ങളുണ്ടായി. ഒരിക്കല്‍ സുരേഷുമായുള്ള സംസാരത്തിനിടെ തിരക്കഥ മാറ്റിയതായി അദ്ദേഹം പറഞ്ഞു. എനിക്ക് വീണ്ടും കേള്‍ക്കാന്‍ താല്‍പ്പര്യമുള്ളതായി ഞാന്‍ പറഞ്ഞു. എനിക്ക് ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ടെ്ന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ ഞാന്‍ പറഞ്ഞില്ല. എനിക്കത് വായിച്ച് ഉറപ്പിക്കേണ്ടിയിരുന്നു. ഞാന്‍ വായിച്ചു, ഞാനിത് ചെയ്യും എന്ന് എനിക്ക് തോന്നി.- വിദ്യാ ബാലന്‍ പറഞ്ഞു. 

മായ എന്ന മാധ്യമപ്രവര്‍ത്തകയുടെ റോളിലാണ് താരം ചിത്രത്തില്‍ എത്തുന്നത്. തന്റെ കരിയറില്‍ ഇതുവരെ ഇതുപോലൊരു കഥാപാത്രം ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി. എന്റെ കരിയറില്‍ നിരവധി മനോഹര കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ േ്രഗ ഷെയ്ഡായ കഥാപാത്രം ചെയ്യുന്നത് ആദ്യമായാണ് എന്നാണ് താരം പറഞ്ഞത്. എനിക്കുള്ളിലെ േ്രഗ ഷെയ്ഡിനെ അംഗീകരിക്കാന്‍ തയാറായതിലൂടെ ഈ കഥാപാത്രം ചെയ്യാനായതെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശകുന്തള ദേവിക്കും ഷേര്‍നിക്കും ശേഷം താരത്തിന്റേതായി റിലീസ് ചെയ്യുന്ന ചിത്രമാണ് ഇത്. ഷെഫാലി ഷാ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2017 ല്‍ വിദ്യാ ബാലനെ നായികയാക്കി ഒരുക്കിയ തുമാരി സുലുവിലൂടെയാണ് സുരേഷ് ബോളിവുഡിലേക്ക് അരങ്ങേറുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം