ചലച്ചിത്രം

അമ്മ മരിച്ചിട്ട് 16 ദിവസം കഴിഞ്ഞു; കെപിഎസി ലളിതയുടെ ജന്മദിനത്തിൽ ജിന്നിന്റെ ടീസർ പുറത്തിറക്കി സിദ്ധാർഥ് ഭരതൻ

സമകാലിക മലയാളം ഡെസ്ക്

ലയാളികളെ ഏറെ വേദനിപ്പിച്ചാണ് നടി കെപിഎസി ലളിത വിടപറഞ്ഞത്. ഇപ്പോൾ അമ്മയുടെ ജന്മദിനത്തിൽ തന്റെ പുതിയ ചിത്രം ജിന്നിന്റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് മകനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ. കെപിഎസി ലളിത മരിച്ച് 16 ദിവസം കഴിഞ്ഞതിന് പിന്നാലെയാണ് ടീസർ എത്തിയത്. 

'അമ്മ പോയതിന് ശേഷമുള്ള 16ാം ദിവസമായിരുന്നു ഇന്നലെ. ഔദ്യോഗിക ദുഃഖാചരണം അവസാനമായാണ് അതിനെ കണക്കാക്കുന്നത്. ഇന്ന് അമ്മയുടെ ജന്മദിനം ആകേണ്ടതായിരുന്നു. അതുകൊണ്ട് ഈ ശുഭ ദിനത്തില്‍ എന്ററെ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് ജോലിയിലേക്ക് തിരിച്ചുവരാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ അമ്മയുടെ നഷ്ടമേല്‍പ്പിച്ച വേദനയില്‍ നിന്ന് കരകയറാന്‍ നിങ്ങളുടെ പിന്തുണയും അനുഗ്രഹവും ഞാന്‍ തേടുകയാണ്. സിദ്ധാര്‍ഥ് കുറിച്ചു.

സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ ഒരുക്കുന്ന ചിത്രമാണ് ജിന്ന്. ചിത്രത്തിൽ ലാലു എന്ന കഥാപാത്രമായാണ് സൗബിൻ എത്തുന്നത്. ആകാംക്ഷ ജനിപ്പിക്കുന്ന ടീസറിൽ സൗബിന്റെ പ്രകടനം തന്നെയാണ് ആരാധകരുടെ മനം കവരുന്നത്.  ശാന്തി ബാലചന്ദ്രൻ നായികയായി എത്തുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. പ്രശാന്ത് പിള്ളയാണ് സം​ഗീതം ഒരുക്കുന്നത്. രാജേഷ് ഗോപിനാഥനാണ് തിരക്കഥ. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്