ചലച്ചിത്രം

ഇരുന്നും കിടന്നും ഉറങ്ങുന്നവർ; 'നൻപകൽ നേരത്ത് മയക്കം' ടീസർ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നൻപകൽ നേരത്ത് മയക്കത്തിന്റെ ടീസർ പുറത്ത്. പ്രകൃതിയും ജീവികളും മനുഷ്യരുമെല്ലാം ഉച്ചമയക്കത്തിൽ വിശ്രമിക്കുന്നതാണ് ടീസറിലുള്ളത്. ഇരുന്നും കിടന്നും ഒറ്റയ്ക്കും കൂട്ടമായുമുള്ള കഥാപാത്രങ്ങളുടെ ഉറക്കമാണ് ടീസറിൽ. മമ്മൂട്ടിയും ഒരു ഉറക്കത്തിലൂടെയാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു മിനിറ്റ് ആറ് സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ അവസാനമാണ് മമ്മൂട്ടിയെത്തുന്നത്. 

തമിഴിലും മലയാളത്തിലുമായി എടുക്കുന്ന ചിത്രത്തിൽ നടി രമ്യ പാണ്ഡ്യനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. താരത്തിന്റെ മലയാളത്തിലെ ആദ്യ ചിത്രമാണിത്. പഴനിയിലാണ് സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുന്നത്. മമ്മൂട്ടിയുടെ പുതിയ ബാനറായ മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം‌ എന്ന പ്രത്യേകതയുമുണ്ട്. നർമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ലിജോയും മമ്മൂട്ടിയും ചേർന്ന് നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർണമായും തമിഴ്നാട്ടിലാണ്. മലയാളത്തിലേയും തമിഴിലേയും പുതിയ താരങ്ങളായിരിക്കും അഭിനേതാക്കളായി എത്തുക.

ചിത്രത്തിന്‍റെ കഥയും ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥയൊരുക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സഹ നിര്‍മ്മാണം. തമിഴ്നാട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ പഴനിയാണ്. നാല്‍പത് ദിവസം നീളുന്ന ഒറ്റ ഷെഡ്യൂളിലാണ് സിനിമ ചിത്രീകരിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്