ചലച്ചിത്രം

'പത്ത് സ്ത്രീകളുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ട്, അവരോടെല്ലാം അങ്ങോട്ടു ചോദിച്ചതാണ്, ഇനിയും ചോദിക്കും'; വിനായകൻ

സമകാലിക മലയാളം ഡെസ്ക്

രു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു താൻ നേരിട്ടു ചോദിക്കുമെന്ന് നടൻ വിനായകൻ. തന്റെ ജീവിതത്തിൽ പത്ത് സ്ത്രീകളോട് ലൈം​ഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും അവരോടെല്ലാം താൻ അങ്ങോട്ടു ചോദിക്കുകയായിരുന്നെന്നും വിനായകൻ പറഞ്ഞു. അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ ഇനിയും അത് ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു. ഒരുത്തീ എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായുള്ള വാർത്താ സമ്മേളനത്തിലായിരുന്നു വിനായകന്റെ പ്രതികരണം. 

'ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല'

'എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ... അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല'- വിനായകൻ പറഞ്ഞു. 

'ഐ ആം നോട്ട് എ ഡേർട്ട്. ഞാൻ ഭയങ്കരനാണ്'

മാന്യന്മാരെന്നു നടിക്കുന്നവരെ താൻ എന്നും വിമർശിക്കുമെന്നും അതിന്റെ പേരിൽ തന്റെ സിനിമാ ജീവിതത്തിന് ഒന്നും സംഭവിക്കില്ലെന്നും വിനായകൻ വ്യക്തമാക്കി. ‘‘ഈ ലോകത്ത് മാന്യൻ എന്നു പറയുന്ന അമാന്യനെ ഞാൻ ചീത്ത പറയും. മാന്യൻ എന്നു പറയുന്ന വെള്ളപൂശിയ കുഴിമാടങ്ങളെ ഞാൻ എന്നും മുഖത്ത് നോക്കി ചീത്ത പറയും. അത് ഒരിക്കലും സിനിമാ ജീവിതത്തെ ബാധിക്കില്ല എന്നാണ് ഒരുത്തീ, പട എന്നീ സിനിമകൾ വ്യക്തമാക്കുന്നത്. കോവിഡിന്റെ മരുന്ന് ഏറ്റവും ഡേര്‍ട്ട് ആയ വിനായകൻ ആണ് ഉണ്ടാക്കുന്നത് എങ്കിൽ എല്ലാവരും എന്റെ അടുത്ത് വരും. എന്റെ പഴ്സനൽ ലൈഫിന് യാതൊരു പ്രസക്തിയുമില്ല. ഇതാണ് റിയാലിറ്റി. ഐ ആം എ ഡേര്‍ട്ട്. ഞാൻ അതിൽത്തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നു. ഇത് നിങ്ങൾ പറയുന്നതാണ്. എനിക്ക് അങ്ങനെയല്ല. ഐ ആം നോട്ട് എ ഡേർട്ട്. ഞാൻ ഭയങ്കരനാണ്.’’

നവ്യ നായരെ പ്രധാന കഥാപാത്രമാക്കി വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ഒരുത്തീ. ചിത്രത്തിൽ ശക്തമായ വേഷത്തിലാണ് വിനായകൻ എത്തുന്നത്. തിയറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള നവ്യയുടെ തിരിച്ചുവരവാണ് ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം