ചലച്ചിത്രം

'പറയേണ്ട ഡയലോഗുകളെല്ലാം റോക്കി ഭായി തന്നെ എഴുതി,  യഷ് ആള് പുലിയാണ്'; തുറന്നു പറഞ്ഞ് കെജിഎഫ് സംവിധായകന്‍

സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് ചാപ്റ്റര്‍ 2. ഏപ്രില്‍ 14നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഇപ്പോള്‍ ആരാധകര്‍ അറിയാത്ത ഒരു രഹസ്യം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ പ്രശാന്ത് നീല്‍. ചിത്രത്തിലെ നായകന്‍ യഷിനെ കുറിച്ചാണ് വെളിപ്പെടുത്തല്‍. ചിത്രത്തില്‍ അഭിനയിക്കുക മാത്രമല്ല ഡയലോഗ് എഴുതിയതും യഷ് ആണെന്നാണ് പ്രശാന്ത് പറഞ്ഞത്. 

യഷ് അവതരിപ്പിക്കുന്ന റോക്കി ഭായിയുടെ ഡയലോഗുകളില്‍ ഭൂരിഭാഗവും എഴുതിയത് യഷ് തന്നെയാണ് എന്നാണ് കെജിഎഫിന്റെ ട്രെയിലര്‍ ലോഞ്ചിങ് ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കിയത്. ചിത്രത്തിന്റെ ആദ്യഭാഗത്തിലുള്ള പവര്‍ഫുള്‍ ഡയലോഗുകളെല്ലാം വന്‍ ഹിറ്റായിരുന്നു. അതുപോലെ തന്നെയാണ് രണ്ടാം ചാപ്റ്ററിലെ ഡയലോഗുകളും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 

കഴിഞ്ഞ ദിവസമാണ് കെജിഎഫ് ട്രെയിലര്‍ റിലീസ് ചെയ്തത്. 24 മണിക്കൂര്‍ കൊണ്ട് അഞ്ച് ഭാഷകളില്‍ നിന്നായി 109 മില്യണ്‍ ആളുകളാണ് ട്രെയിലര്‍ കണ്ടത്. ഒരു ഇന്ത്യന്‍ ട്രെയിലറിന് ലഭിക്കുന്ന ഏറ്റവും വലിയ വ്യൂസ് ആണ് ഇത്. യഷിനൊപ്പം സഞ്ജീവ് ദത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. രവീണ ടണ്ടന്‍, ശ്രീനിഥി ഷെട്ടി, പ്രകാശ് രാജ്, ആനന്ദ് നാഗ്, അച്യുത് കുമാര്‍, മാളവിക അവിനാഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി