ചലച്ചിത്രം

ഫഹദിനൊപ്പം ഈദ് ആഘോഷിച്ച് നസ്രിയ; ചിത്രങ്ങൾ 

സമകാലിക മലയാളം ഡെസ്ക്

ഹദിനൊപ്പം പെരുന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി നസ്രിയ നസീം. ഈദ് മുബാറക്ക് നേർന്നുകൊണ്ടാണ് ഇരുവരും ഒന്നിച്ചുള്ള സെൽഫികൾ നസ്രിയ പങ്കുവച്ചത്. മഞ്ഞ നിറത്തിലെ ഫ്ളോറൽ ചുരിദാർ ആയിരുന്നു നസ്രിയയുടെ വേഷം. കു‌ർത്തയാണ് ഫഹദ് ധരിച്ചിരിക്കുന്നത്. 

തെലുങ്ക് ചിത്രം 'അണ്ടേ സുന്ദരാനികി'യുടെ റിലീസിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് നസ്രിയ ആരാധകർ. ചിത്രത്തിൽ ലീല തോമസ് എന്ന കഥാപാത്രമായാണ് നസ്രിയ എത്തുന്നത്. റൊമാന്റിക് കോമഡി ചിത്രത്തിൽ നാനിയാണ് നായകനായി എത്തുന്നത്. ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിൽ പറയുന്നത്. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 10ന്  പ്രേക്ഷകർക്ക് മുന്നിലെത്തും. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു