ചലച്ചിത്രം

ബെറ്റിയായി സുഹാന, വെറോനിക്കയായി ഖുശി; 'ദി ആർച്ചീസി'ലൂടെ സ്റ്റാർ കിഡ്സിന്റെ അരങ്ങേറ്റം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാൻ അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സോയ അക്ബർ സംവിധാനം ചെയ്യുന്ന ദി ആർച്ചീസ് എന്ന സിനിമയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. ഇപ്പോൾ ചിത്രത്തിലെ കാസ്റ്റ് അനൗൺസ് ചെയ്തുകൊണ്ട് ടീസർ പുറത്തുവന്നിരിക്കുകയാണ്. ആര്‍ച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയാവും ചിത്രം ഒരുങ്ങുന്നത്.

സുഹാന ഖാന്റെ മാത്രമല്ല ബോണി കപൂർ–ശ്രീദേവി ദമ്പതികളുടെ മകൾ ഖുഷി കപൂറിന്റേയും  അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദയുടെ മകൻ അഗസ്ത്യ നന്ദയുടേയും അരങ്ങേറ്റ ചിത്രം കൂടിയാണ് ആർച്ചീസ്. ഇവരെ കൂടാതെ മിഹിര്‍ അഹൂജ, വേദങ് റെയ്ന, ഡോട്ട്, യുവ്‌രാജ് മെന്ദ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

1960കളിൽ ഇന്ത്യയിൽ നടക്കുന്ന ഒരു ലൈവ് ആക്ഷൻ മ്യൂസിക്കലായാണ് ചിത്രം ഒരുങ്ങുന്നത്. 60കളുടെ ലുക്കിലാണ് എല്ലാവരും എത്തുന്നത്. ആർച്ചീസിനെ ഇന്ത്യൻ സാഹചര്യത്തിലേക്ക് കൊണ്ടുവരുകയാണ് ചിത്രത്തിലൂടെ സോയ അക്തർ. ടൈ​ഗർ ബേബി, ​ഗ്രാഫിക് ഇന്ത്യ എന്നിവരുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം നെറ്റ്ഫ്ളിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്. ടീസർ പുറത്തുവന്നതിനു പിന്നാലെ സ്റ്റാർ കിഡ്സിന് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി താരങ്ങളാണ് രം​​ഗത്തെത്തുന്നത്. 

വെറോനിക്ക എന്ന കഥാപാത്രമായി ഖുഷിയും ബെറ്റിയായി സുഹാനയും വേഷമിടും. ആർച്ചിയെ അവതരിപ്പിക്കുന്നത് അഗസ്ത്യയാണ്. ആർച്ചി ആൻഡ്രൂസ്, ബെറ്റി കൂപ്പർ, വെറോണിക്ക ലോഡ്ജ്, റെഗ്ഗി മാന്റിൽ, ജഗ്ഗ് ഹെഡ് എന്നു വിളിക്കുന്ന ഫോർസിത്ത് ജോൺസ് എന്നീ കൗമാരക്കാരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ആർച്ചി കോമിക്സ് പരമ്പര ലോകപ്രശസ്തമാണ്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്