ചലച്ചിത്രം

'ഞാൻ വെറുതെ വിടില്ല! അടുത്ത വർഷം വീണ്ടും വരും'; മോഹൻലാലിനോട് പൃഥ്വിരാജ്; സർപ്രൈസ് സമ്മാനവും

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജും മോഹൻലാലും മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികളാണ്. ഇരുവരും ഒന്നിച്ച ‌രണ്ടു സിനിമയും വൻ വിജയമായിരുന്നു. ഇപ്പോൾ മോഹൻലാലിന് പിറന്നാൾ ആശംസ നേർന്നുകൊണ്ടുള്ള പൃഥ്വിരാജിന്റെ വാക്കുകളാണ് വൈറലാവുന്നത്. 

“ഇല്ല ... ഞാൻ വെറുതെ വിടില്ല! അടുത്ത വർഷം വീണ്ടും വരും ! ഹാപ്പി ബർത്ത്ഡേ ചേട്ടാ- എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്. ബ്രോ ഡാഡി സിനിമയുടെ സ്റ്റില്ലിനൊപ്പമാണ് പോസ്റ്റ്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പോസ്റ്റ്. എമ്പുരാൻ സിനിമയെക്കുറിച്ചാണോ പൃഥ്വിരാജ് സൂചന നൽകിയിരിക്കുന്നത് എന്നാണ് ആരാധകരുടെ സംശയം. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാറായോ എന്ന ചോദ്യവുമായി നിരവധി പേർ എത്തുന്നുണ്ട്. മികച്ച ജോഡികളാണ് നിങ്ങളെന്നും ഇരുവരും ഒന്നിച്ചുള്ള പുതിയ സിനിമയുമായി വീണ്ടും വരണം എന്നാണ് ആരാധകരുടെ കമന്റുകൾ. 

പിറന്നാൾ ആശംസ കൂടാതെ ഒരു സർപ്രൈസ് ​ഗിഫ്റ്റും പൃഥ്വിരാജ് സമ്മാനിച്ചിട്ടുണ്ട്. ഒരു വീഡിയോയാണ് പൃഥ്വിരാജ് പുറത്തിറക്കിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ബ്രോഡാഡി എന്ന ചിത്രത്തിലെ ഡയറക്ടേഴ്സ് കട്ട് ആണ് വീഡിയോ. താരത്തിന് പിറന്നാൾ ആശംസ നേ‍ർന്നുകൊണ്ടാണ് പൃഥ്വി വീഡിയോ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും ബ്രോഡാഡിയിലും മോഹൻലാൽ തന്നെയായിരുന്നു പ്രധാന വേഷത്തിൽ. രണ്ടു ചിത്രവും മികച്ച വിജയമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്