ചലച്ചിത്രം

ഹോം കണ്ടു, ഒരു വിഭാഗത്തിലും അവസാന ഘട്ടത്തില്‍ എത്തിയില്ല; ഇന്ദ്രന്‍സിന്റെ ആരോപണം തെറ്റെന്ന് സയിദ് മിര്‍സ

സമകാലിക മലയാളം ഡെസ്ക്

ഹോം സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കിട്ടാത്തതിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമെന്ന ജൂറി ചെയര്‍മാന്‍ സയിദ് മിര്‍സ. സിനിമ ജൂറി കണ്ടുകാണില്ലെന്ന നടന്‍ ഇന്ദ്രന്‍സിന്റെ ആരോപണം തെറ്റാണൈന്ന് സയിദ് മിര്‍സ പറഞ്ഞു.

ജൂറി പൂര്‍ണമായും സിനിമ കണ്ടിരുന്നു. ഒരു വിഭാഗത്തിലും ഹോം അവസാന ഘട്ടത്തില്‍ എത്തിയില്ല. അവാര്‍ഡ് പൂര്‍ണമായും ജൂറിയുടെ തീരുമാനമാണ്. അതിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണ്- സയിദ് മിര്‍സ പറഞ്ഞു.

കണ്ടിട്ടില്ലെന്ന് ഉറപ്പെന്ന് ഇന്ദ്രന്‍സ്

തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ലെന്നും ഹോമിന് പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ജൂറി സിനിമ കണ്ടുകാണില്ലെന്നാണ് എനിക്ക് തോന്നുന്നത്, ഹൃദയത്തോടൊപ്പം ഹോമും ചേര്‍ത്തുവയ്ക്കാമായിരുന്നില്ലേ?, ഇന്ദ്രന്‍സ് ചോദിച്ചു.

എനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ അങ്ങനെ വിഷമമില്ല, കിട്ടിയതെല്ലാം നമുക്ക് വേണ്ടപ്പെട്ടവര്‍ക്കാണ്, അവരുടെയൊക്കെ ആരാധകനാണ് ഞാന്‍. അതുകൊണ്ട് അത് വലിയ സന്തോഷമാണ്. എനിക്ക് കിട്ടിയതുപോലെതന്നെയാണ്. ഹോമിന് എന്തെങ്കിലും അംഗീകാരം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. അത് ആളുകളെല്ലാം പറഞ്ഞ് കൊതിപ്പിച്ചതാണ്. അതൊരു വിഷമമാണ്. എനിക്ക് തോന്നുന്നു ജൂറി സിനിമ കണ്ടുകാണില്ലെന്ന്, ഇന്ദ്രന്‍സ് പറഞ്ഞു.

ഹോം സിനിമയുടെ നിര്‍മാതാവ് വിജയ് ബാബുവിന് എതിരെയുള്ള ബലാത്സം?ഗ കേസ് സിനിമയെ തളയാന്‍ കാരണമായി എന്നതരത്തില്‍ അഭിപ്രായത്തോട് ഇന്ദ്രന്‍സിന്റെ പ്രതികരണം ഇങ്ങനെ: ''നമ്മുടെ കുടുംബത്തില്‍ ഒരാള്‍ ഒരു കുറ്റം ചെയ്താല്‍ കുടുംബക്കാരെയെല്ലാം പിടിച്ചോണ്ടുപോകുമോ?. അങ്ങനെയാണെങ്കിലും ആരോപണമേ ആകൂ. അതിലൊരു വിധിയൊന്നും വന്നില്ലല്ലോ, അദ്ദേഹം നിരപരധിയാണെന്നോ അദ്ദേഹത്തിന്റേമേല്‍ കുറ്റം ചുമത്താതിരിക്കുകയോ ചെയ്താല്‍ ഈ പടം പിന്നീട് വിളിച്ച് തിരുത്തുമോ. കണ്ട് കാണില്ല എന്ന് ഉറപ്പാ. നടന്മാരില്‍തന്നെ രണ്ട് പേര്‍ നന്നായിട്ട് അഭിനയിച്ചു, രണ്ട് പേര്‍ക്ക് കൊടുത്തില്ലേ. അതുപോലെ ഹൃദയം നല്ലതാണ് ആ ഹൃദയത്തോടൊപ്പം ഹോമും ചേര്‍ത്തുവയ്ക്കാമായിരുന്നില്ലേ?, ഇന്ദ്രന്‍സ് ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ആ സീറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല'; രാജ്യസഭ സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ; അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും

കൊല്‍ക്കത്തയ്ക്ക് പിന്നില്‍ ആരൊക്കെ? രാജസ്ഥാന് 2 കളി നിര്‍ണായകം, ചെന്നൈക്ക് ആര്‍സിബി കടമ്പ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

നിങ്ങള്‍ വാഹനം ഓടിക്കുന്നവരാണോ? എന്താണ് 'ടെയില്‍ ഗേറ്റിങ്', 3 സെക്കന്‍ഡ് റൂള്‍ അറിയാമോ?

'മമ്മൂട്ടി, മോഹൻലാൽ, തിലകൻ... ഈ ശ്രേണിയിലാണ് ടൊവിനോയും'; പിന്തുണയുമായി മധുപാൽ