ചലച്ചിത്രം

ഷാരൂഖ് - ആറ്റ്ലീ ചിത്രം കോപ്പിയടി? ആരോപണവുമായി നിർമാതാവ്; പരാതി 

സമകാലിക മലയാളം ഡെസ്ക്

സ്ആർക്കെ ആരാധകർ ഉറ്റുനോക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ. ‌നയൻതാര നായികയാവുന്ന ചിത്രം ടീസറും ഫസ്റ്റ്ലുക്ക് പോസ്റ്ററും ഇറങ്ങിയതുമുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാലിപ്പോൾ ചിത്രം ഒരു കോപ്പിയടി വിവാദത്തിൽ പെട്ടിരിക്കുകയാണ്. സിനിമയുടെ തിരക്കഥ മോഷ്ടിച്ചെന്നാണ് ആരോപണം. 

സംവിധായകൻ ആറ്റ്ലിക്കെതിരെ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിനെ സമീപിച്ചിരിക്കുകയാണ് തമിഴ് നിർമാതാവായ മാണിക്കം. 2006-ൽ പുറത്തിറങ്ങിയ വിജയകാന്ത് നായകനായി പേരരസ് എന്ന ചിത്രത്തിന്റെ കഥ കോപ്പിയടിച്ചു എന്നാണ് ആരോപണം. പേരരസിന്റെ കഥയുടെ അവകാശം വാങ്ങിയത് മാണിക്കം നാരായണനാണെന്നാണ് റിപ്പോർട്ടുകൾ. 

പേരരസിൽ വിജയകാന്ത് ഇരട്ട സഹോദരന്മാരായാണ് അഭിനയിച്ചത്, ജവാനിൽ ഷാരൂഖും ഇരട്ടവേഷത്തിലാണ്. വിജയ് സേതുപതിയാണ് ജവാനിൽ വില്ലനായി അഭിനയിക്കുന്നത്. യോ​ഗി ബാബു, പ്രിയാമണി എന്നിവരാണ് മറ്റുതാരങ്ങൾ. മാണിക്കത്തിന്റെ പരാതിയിൽ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഈ മാസം ഏഴിന് ശേഷം അന്വേഷണം ആരംഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ