ചലച്ചിത്രം

റോഡിൽ അപകടം, പെട്ടിഓട്ടോക്കാർ രക്ഷകരായി, കട്ടപ്പനയിലെത്തിയപ്പോൾ വീണ്ടും കുടുങ്ങി; വിഡിയോയുമായി ലെന

സമകാലിക മലയാളം ഡെസ്ക്

ന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന താരമാണ് ലെന. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോ ആണ്. ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ റോഡിലുണ്ടായ അപകടത്തെ തുടർന്ന് താരം കുടുങ്ങുകയായിരുന്നു. പിന്നീട് ഒരു പെട്ടി ഓട്ടോറിക്ഷയിൽ കയറി കട്ടപ്പനയിൽ എത്തിയ വിശേഷമാണ് താരം പങ്കുവച്ചത്. 

കൊച്ചിയിൽ നിന്ന് ഇടുക്കി കട്ടപ്പനയിലേക്ക് വരികയായിരുന്നു ലെന. താരത്തിനൊപ്പം അസിസ്റ്റന്റും ഹെയർ ഡ്രസ്സറുമുണ്ടായിരുന്നു. വഴിയി‌ൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ലൊക്കേഷനിൽ എത്താൻ മറ്റൊരു വഴിതേടുകയായിരുന്നു. അതു വഴി വന്ന ഒരു പെട്ടിയോട്ടോ ആണ് ലെനയുടെ രക്ഷകരായത്. പെട്ടി ഓട്ടോയിൽ ഇരിക്കുന്ന താരത്തിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. കട്ടപ്പന - തൊടുപുഴ റൂട്ടിൽ ഞങ്ങൾ കണ്ട ആക്‌സിഡന്റും തുടർന്നു നേരിടേണ്ടി വന്ന തടസ്സങ്ങളും. ഞങ്ങൾ അപകടത്തിൽപ്പെട്ടില്ല.- എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ലിഫ്റ്റ് കിട്ടിയതിനാൽ ഷൂട്ടിങ്ങ് മുടങ്ങില്ലെന്നും താരം പറയുന്നുണ്ട്. ലെന മുൻസീറ്റിൽ ഇടം പിടിച്ചപ്പോൾ സഹായിയും ഹെയർ ഡ്രസ്സറും വണ്ടിയുടെ പിന്നിൽ ഇരിക്കുകയായിരുന്നു. പെട്ടിഓട്ടോയിൽ കട്ടപ്പന വന്ന് ഇറങ്ങിയപ്പോൾ അവിടെ ഒരു ജാഥ നടക്കുകയാണ്. റോഡ് ബ്ലോക്ക് ആയതിനെ തുടർന്ന് ജാഥയ്ക്കൊപ്പം നടക്കുകയാണ് ലെന. സൗബിൻ ഷാഹിർ നായകനായി എത്തുന്ന ഏബൽ എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരമിപ്പോൾ. ലൊക്കേഷനിൽ ഭീമൻ ലഡു കൊണ്ടുവന്ന് താരം അണിയറ പ്രവർത്തകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന