ചലച്ചിത്രം

'എനിക്കിത് ആദ്യത്തെ അനുഭവമല്ല'; മാളില്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി ഷക്കീല (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: താന്‍ പങ്കെടുക്കുന്നെന്ന കാരണത്താല്‍ സിനിമയുട ട്രെയിലര്‍ ലോഞ്ചിന് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി നടി ഷക്കീല. ഇത് തന്റെ ആദ്യത്തെ അനുഭവമല്ലെന്നും മുന്‍പും ഇതുപോലത്തെ സംഭവങ്ങള്‍ നേരിട്ടുണ്ടെന്നും ഷക്കീല പറഞ്ഞു. ഒമര്‍ ലുലു സംവിധാനം ചെയ്ത 'നല്ല സമയം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചാണ് മാള്‍ അധികൃതര്‍ തടഞ്ഞത്. 

'എനിക്കിത് ആദ്യത്തെ അനുഭവമല്ല. കാലാകാലങ്ങളായി നടക്കുന്നുണ്ട്. എല്ലാവേയും ഞാന്‍ മിസ് ചെയ്യുന്നുണ്ട്. കോഴിക്കോടുള്ള ഒരുപാട് പേര്‍ എനിക്ക് മെസ്സേജ് അയച്ചു. എനിക്ക് നല്ല വിഷമമായി. ഈ സംഭവം എന്നെ വേദനിപ്പിക്കുന്നതാണ്. നിങ്ങളാണ് എന്നെ ഈ നിലയിലെത്തിച്ചത്. നിങ്ങള്‍ തരുന്ന അംഗീകാരം മറ്റു പലരം തരുന്നില്ല'-ഷക്കീല പറഞ്ഞു. 

മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമാണ് പരിപാടി നടത്താനുള്ള തയ്യാറെടുപ്പുകള്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്. എന്നാല്‍ ഷക്കീലയാണ് മുഖ്യാതിഥി എന്ന് അറിഞ്ഞതിന് ശേഷം മാള്‍ അധികൃതര്‍ പരിപാടി നടത്താന്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍