ചലച്ചിത്രം

നടൻ നിരഞ്ജ് മണിയൻപിള്ള രാജു വിവാഹിതനാകുന്നു; വധു നിരഞ്ജന

സമകാലിക മലയാളം ഡെസ്ക്

ടനും മണിയൻപിള്ള രാജുവിന്റെ മകനുമായ നിരഞ്ജ് വിവാഹിതനാകുന്നു. നിരഞ്ജനയാണ് വധു. ഡിസംബർ ആദ്യ വാരമാണ് വിവാഹം. സിനിമാ സഹപ്രവർത്തകർക്കായി തിരുവനന്തപുരത്ത് വച്ച് റിസപ്ഷൻ നടത്തും.

മണിയൻപിള്ള രാജുവിന്റെയും ഇന്ദിരയുടെയും ഇളയമകനാണ് നിരഞ്ജ്. മൂത്ത മകൻ സച്ചിൻ. ഡോ. ഐശ്വര്യയാണ് ഭാര്യ. ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഡ്രാമ, സകലകലാശാല, ബോബി, ഫൈനൽസ്, സൂത്രക്കാരൻ, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. വിവാഹആവാഹനം ആണ് നിരഞ്ജിന്റേതായി ഒടുവിൽ‌ തിയറ്ററുകളിലെത്തിയ ചിത്രം. കാക്കിപ്പട, ഡിയർ വാപ്പി, നമുക്ക് കോടതിയിൽ കാണാം തുടങ്ങിയ സിനിമകളാണ് പുതിയ പ്രോജക്ടുകൾ.

ഫാഷൻ ഡിസൈനറാണ് പാലിയത്ത് വിനോദ് ജി പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന. ഡൽഹി പേൾസ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ