ചലച്ചിത്രം

'കോമാളിയുടെ നിർമാതാവ് തന്ന കാർ തിരിച്ചുകൊടുത്തു, പകരം കിട്ടിയ പണം കൊണ്ടാണ് മൂന്നു വർഷം ജീവിച്ചത്'; പ്രദീപ് രം​ഗനാഥൻ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയെ അമ്പരപ്പിക്കുകയാണ് ലവ് ടുഡേ എന്ന കൊച്ചു ചിത്രം. ചെറിയ ബജറ്റിൽ ഇറങ്ങിയ ചിത്രം മികച്ച വിജയമാണ് സ്വന്തമാക്കിയത്. പ്രദീപ് രം​ഗനാഥനാണ് ചിത്രം സംവിധാനം ചെയ്തത്. കൂടാതെ ചിത്രത്തിലൂടെ അഭിനയത്തിലേക്കും ചുവടുവച്ചിരിക്കുകയാണ് പ്രദീപ്. ജയം രവിയെ നായകനാക്കി ഒരുക്കിയ കോമാളി ആയിരുന്നു ആദ്യ ചിത്രം. ആദ്യ സിനിമയ്ക്കു പിന്നാലെ പ്രദീപിന് നിർമാതാവ് കാർ സമ്മാനിച്ചിരുന്നു. എന്നാൽ ഈ സമ്മാനം താൻ സ്വീകരിച്ചില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രദീപ്. 

കാറിന് പകരം പണം തന്നാൽ മതിയെന്നായിരുന്നു നിർമാതാവിനോട് പ്രദീപ് പറഞ്ഞത്. കാറിൽ പെട്രോൾ അടിക്കാൻ പണമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ പറയേണ്ടിവന്നത്. കഴിഞ്ഞ മൂന്നു വർഷം താൻ ജീവിച്ചത് ഈ പൈസകൊണ്ടാണെന്നും താരം ഒരു അഭിമുഖത്തിൽ
വ്യക്തമാക്കി. 

പണത്തോടുള്ള ആർത്തിയല്ല, പെട്രോൾ അടിക്കാൻ പൈസയില്ല

‘‘കോമാളി റിലീസ് ചെയ്തതിനു ശേഷം എനിക്ക് ഒരു കാർ സമ്മാനമായി ലഭിച്ചെങ്കിലും ഞാൻ അത് തിരികെ നൽകി. അന്ന് അതിൽ പെട്രോൾ അടിക്കാനുള്ള പണം പോലും കയ്യിലില്ലായിരുന്നു.  അതുകൊണ്ട് കാറിനു പകരം അതിന് തുല്യമായ തുക എനിക്ക് നൽകാൻ ഞാൻ അവരോട് അഭ്യർഥിച്ചു.  അടുത്ത മൂന്ന് വർഷം അതിജീവിക്കാനും എന്റെ അത്യാവശങ്ങൾ നിറവേറ്റാനും ഞാൻ ആ പണം ഉപയോഗിച്ചു.- പ്രദീപ് പറഞ്ഞു. 

തന്റെ പാഷനെ പിന്തുടരാനാണ് എന്നും ആ​ഗ്രഹിച്ചതെന്നും പണത്തിനാണ് പ്രധാന്യം കൊടുത്തിരുന്നെങ്കിൽ അടുത്ത സിനിമ ഉടൻ തുടങ്ങുമായിരുന്നു എന്നും പ്രദീപ് പറഞ്ഞു. സിനിമയിൽ നിന്ന് എനിക്ക് വേണ്ടത് സർഗ്ഗാത്മക സംതൃപ്തിയാണ്. കാശിനു ബുദ്ധിമുട്ടുമ്പോൾ പോലും അവസരം ഉണ്ടായിട്ടും ഞാൻ സിനിമ ചെയ്യാത്തതെന്താണെന്ന് പലർക്കും മനസ്സിലായില്ല.  പക്ഷേ എല്ലാം പണത്തിൽ അധിഷ്ഠിതമല്ല.- പ്രദീപ് രം​ഗനാഥൻ വ്യക്തമാക്കി.

അഞ്ചു കോടിയുടെ ചിത്രം, വാരിയത് 70 കോടി

റൊമാന്റിക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഈ വര്‍ഷത്തെ ഏറ്റവും കളക്ഷന്‍ നേടിയ തമിഴ് ചിത്രമാണ്. ചിത്രത്തിലെ നായകന്‍ കൂടിയായ പ്രദീപ് തന്നെയാണ് കഥയും സംവിധാനവും നിര്‍വഹിച്ചത്. 5 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്കം 70 കോടിയാണ് ബോക്‌സ് ഓഫിസില്‍ നിന്ന് വാരിയത്. അതിനു പിന്നാലെ ചിത്രം ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ രണ്ടിന് നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുക.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

അമീബിക് മസ്തിഷ്‌കജ്വരം; നാല് കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്, ആരോഗ്യപ്രശ്‌നമുള്ളവര്‍ ഉടന്‍ ചികിത്സ തേടണമെന്ന് നിര്‍ദേശം

നാലിലേക്ക് കയറി റിയാന്‍ പരാഗ്

ഏറ്റവും കൂടുതല്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രങ്ങള്‍

'കൂലി' തുടങ്ങുന്നതിന് മുൻപ് ശബരിമലയിൽ ദർശനം നടത്തി ലോകേഷ് കനകരാജ്