ചലച്ചിത്രം

"ഇതൊരു പാഠം ആകട്ടെ"; അധ്യാപകൻ നുള്ളിയതിന് പൊലീസിൽ പരാതിനൽകിയത് അഭിനന്ദിച്ച് ജിയോ ബേബി 

സമകാലിക മലയാളം ഡെസ്ക്

ധ്യാപകൻ നുള്ളിയതായി പൊലീസിൽ പരാതി നൽകിയ വിദ്യാർത്ഥിയേയും രക്ഷിതാക്കളേയും അഭിനന്ദിച്ച് സംവിധായകൻ ജിയോ ബേബി. കുട്ടികളെ വേദനിപ്പിക്കുന്ന സകല അധ്യാപകർക്കും ഇതൊരു പാഠം ആകട്ടെ എന്നാണ് വാർത്ത പങ്കുവച്ച് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. 

"തല്ലുന്ന, നുള്ളുന്ന, വാക്കുക്കൾ കൊണ്ട് വേദനിപ്പിക്കുന്ന സകല അധ്യാപകർക്കും ഇതൊരു പാഠം ആകട്ടെ... കുട്ടിക്കും രക്ഷിതാക്കൾക്കും അഭിവാദ്യങ്ങൾ," എന്നാണ് സംഭവത്തിൽ ജിയോ ബേബി എഴുതിയത്.

തൊടുപുഴ മുട്ടത്ത് ആറാം ക്ലാസ് വിദ്യാർഥിയെയാണ് ക്ലാസില്‍ വെച്ച് അധ്യാപകന്‍ നുള്ളിയത്. കുട്ടി ഇക്കാര്യം വീട്ടിൽ പറഞ്ഞതിനെ തുടർന്ന് മുട്ടം പൊലീസില്‍ അധ്യാപകനെതിരെ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. അധ്യാപകനും രക്ഷിതാക്കളും പൊലീസ് സ്റ്റേഷനിൽ വെച്ച് കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ