ചലച്ചിത്രം

'ഭാര്യ എന്നെ ഉപേക്ഷിച്ചുപോയി'; വിഡിയോ ബീന ആന്റണിയെ വേദനിപ്പിച്ചു; മാപ്പു പറഞ്ഞ് മനോജ്

സമകാലിക മലയാളം ഡെസ്ക്

ലയാളം സീരിയൽ മേഖലയിൽ ഏറെ ശ്രദ്ധേയരായ ദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. സോഷ്യൽ മീഡിയയിലും ആക്റ്റീവായ താരങ്ങൾ വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ വലിയ വിവാദമായി മാറിയിരിക്കുന്നത് മനോജ് കുമാർ പങ്കുവച്ച ഒരു വിഡിയോ ആണ്. 'എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി' എന്നു പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസമാണ് മനോജ് വിഡിയോ പങ്കുവച്ചത്. ഇത് ചർച്ചയായതോടെ മാപ്പു പറഞ്ഞിരിക്കുകയാണ് താരം. 

സീരിയലിൽ ഭാര്യയായി അഭിനയിക്കുന്ന നടി മാറി പുതിയ ആൾ എത്തുന്നത് അറിയിച്ചുകൊണ്ടുള്ളതായിരുന്നു വിഡിയോ. ‘എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി, പക്ഷെ ഞാൻ തോൽക്കില്ല’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഭാര്യ ബീന ആന്റണിയുമായി വേർപിരിഞ്ഞു എന്ന തോന്നലുണ്ടാക്കുന്ന തരത്തിലായിരുന്നു വിഡിയോ. ഇതോടെ പണമുണ്ടാക്കാനും കാഴ്ചക്കാരെ കൂട്ടാനും എന്ത് തോന്ന്യാസവും ചെയ്യുന്ന ആളെന്ന നിലയിൽ വൻ വിമർശനം ഉയർന്നു. അതിനു പിന്നാലെയാണ് കാര്യങ്ങൾ വിശദീകരിച്ചും മാപ്പ് പറഞ്ഞും മനോജ്  എത്തിയത്. 

സീരിയലിലെ എന്റെ ഭാര്യ കഥാപാത്രം മാറുന്ന കാര്യം അറിയിക്കാനാണ് ഉദ്ദേശിച്ചത്. നടി മാറുന്നതിനാൽ സീരിയലിന്റെ സംവിധായകൻ ടെൻഷനിലായിരുന്നു. സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പരമാവധി ആളുകളെ അറിയിക്കാമോ എന്ന് ചോദിച്ചിരുന്നു. ഒരു പൊട്ടബുദ്ധിക്ക് ഇങ്ങനെയാണ് എനിക്ക് തോന്നിയത്. ആളുകളെ പറ്റിച്ച് പണമുണ്ടാക്കണമെന്ന് ഒരിക്കലും ചിന്തിച്ചില്ല. വിഡിയോ ഗംഭീരമായിരുന്നുവെന്നും എന്നാൽ തലക്കെട്ട് സഹിക്കാനാവത്തതാണെന്നും പലരും വിളിച്ചു പറഞ്ഞെന്നും മനോജ് പറഞ്ഞു. 

തന്റെ പ്രവൃത്തി ഭാര്യയും നടിയുമായ ബീന ആന്റണിയെ വേദനിപ്പിച്ചെന്നും താരം വെളിപ്പെടുത്തി. ‘മനു എന്തിനാണ് അത്തരം ടൈറ്റിൽ ഇട്ടതെന്ന്’ ബീന ചോദിച്ചു. നിരവധി മോശം കമന്റുകൾ വന്നു. പ്രേക്ഷകർ ഞങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കിയ സന്ദർഭമാണിതെന്നും താരം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്