ചലച്ചിത്രം

രണ്ടാം ദിവസം 150 കോടി ക്ലബ്ബിൽ, വിസ്മയിപ്പിച്ച് 'പൊന്നിയിൻ സെൽവൻ'

സമകാലിക മലയാളം ഡെസ്ക്

മ്പൻ വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. തമിഴ്നാട്ടിൽ നിന്നു മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് രണ്ടാം ദിവസം ചിത്രം 150 കോടി കളക്ഷൻ നേടിയതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ആദ്യ ദിവസം ലോകമെമ്പാടു നിന്നുമായി എണ്‍പത് കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്‍തിരിക്കുന്നത് എന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. തമിഴ്നാട്ടില്‍ നിന്നും മാത്രം 25.86 കോടിയാണ് ചിത്രം ആദ്യദിനം നേടിയത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പൊന്നിയിൻ സെൽവൻ. കേരളത്തിൽ നിന്ന് 3.70 കോടിയാണ് ചിത്രം വാരിയത്. 40 കോടിയാണ് ഇന്ത്യയ്ക്കു പുറത്തുനിന്നും വാരിയത്. അമേരിക്കൻ ബോക്‌സ് ഓഫിസില്‍ നിന്നുമാത്രം എട്ടു കോടി കലക്‌ഷൻ ലഭിച്ചു.

ചോള രാജവംശത്തിന്റെ കഥ പറയുന്ന പൊന്നിയിന്‍ സെല്‍വന്‍ രണ്ടു ഭാഗങ്ങളായാണ് എത്തുന്നത്. 500 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രത്തില്‍ വന്‍ താരനിരയുമുണ്ട്. ചിയാന്‍ വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. എആര്‍ റഹ്മാനാണ് സംഗീതം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു