ചലച്ചിത്രം

'സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായി, ദുഃഖം പറഞ്ഞറിയിക്കാൻ വയ്യ'; കെടി കുഞ്ഞുമോൻ

സമകാലിക മലയാളം ഡെസ്ക്

വ്യവസായിയും സിനിമാ നിർമാതാവും നടനുമെല്ലാമായി മലയാളികൾക്ക് പരിചിതനായ അറ്റ്ലസ് രാമചന്ദ്രന്റെ വിയോ​ഗം മലയാളികൾക്ക് വേദനയാവുകയാണ്. നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിർമാതാവ് കെടി കുഞ്ഞുമോന്റെ കുറിപ്പാണ്. അറ്റ്ലസ് രാമചന്ദ്രന്റെ മരണവാർത്ത തന്നിലുണ്ടാക്കിയ ഞെട്ടലും ദുഃഖവും പറഞ്ഞറിയിക്കാൻ വയ്യാ എന്നാണ് അദ്ദേഹം കുറിക്കുന്നത്. 

കഴിഞ്ഞ ആഴ്ച ദുബായിൽ വച്ച് കണ്ടപ്പോൾ  ശക്തമായ തിരിച്ചു വരവിനുള്ള തയാറെടുപ്പിലാണ് താൻ എന്ന് പറഞ്ഞിരുന്നു. വഞ്ചനയിലും ചതി കുഴികളിലും പെട്ട് ഏറെ മാനസിക ദുരിതങ്ങൾ അനുഭവിച്ച അദ്ദേഹം തിരിച്ചു വരുന്നു എന്ന് കേട്ടപ്പോൾ ഉണ്ടായ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം തന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ബാക്കി വെച്ചാണ് യാത്രയായതെന്നും കുഞ്ഞുമോൻ പറഞ്ഞു. 

കെടി കുഞ്ഞുമോന്റെ കുറിപ്പ്

അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു എന്ന വാർത്ത എന്നിലുണ്ടാക്കിയ ഞെട്ടലും ദുഃഖവും പറഞ്ഞറിയിക്കാൻ വയ്യാ. ഉറ്റ മിത്രത്തിന്റെ പെട്ടന്നുള്ള ഈ വേർപാട് എന്നെ അതീവ ദുഃഖിതനാക്കുന്നൂ. കഴിഞ്ഞ ആഴ്ച ദുബായ് സന്ദർശന വേളയിൽ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ശക്തമായ തിരിച്ചു വരവിനുള്ള തയാറെടുപ്പിലാണ് താൻ എന്ന് പറഞ്ഞു. 

വഞ്ചനയിലും ചതി കുഴികളിലും പെട്ട് ഏറെ മാനസിക ദുരിതങ്ങൾ അനുഭവിച്ച അദ്ദേഹം തിരിച്ചു വരുന്നു എന്ന് കേട്ടപ്പോൾ ഉണ്ടായ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. പക്ഷേ ഒറ്റ രാത്രിയിൽ എല്ലാം അവസാനിച്ചു. പലരുടെയും ജീവിതത്തിന് പ്രകാശം ചൊരിഞ്ഞ്  അവസാനം സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം തന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ബാക്കി വെച്ച് യാത്രയായി.  ആ നല്ല ആത്മാവിന്റെ നിത്യ ശാന്തിക്കായി ദൈവത്തോട് പ്രാർഥിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധം, ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ബൈക്കിനും സ്‌കൂട്ടറിനും ഡിമാന്‍ഡ് കൂടി, ഏപ്രിലില്‍ വില്‍പ്പനയില്‍ 31 ശതമാനം വര്‍ധന; മാരുതി, ടാറ്റ കാറുകള്‍ക്ക് ഇടിവ്

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

ആസ്ട്രസെനകയുടെ വാക്സിൻ പരീക്ഷണത്തിലൂടെ 'വിട്ടുമാറാത്ത വൈകല്യങ്ങൾ'; കമ്പനിക്കെതിരെ പരാതിയുമായി യുവതി

ഹൃദയത്തിന്റെ ഭാഷയില്‍ സി.കെ ജാനുവിന്റെ ആത്മകഥ